ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ച പ്രശസ്ത ഫോർമുല വൺ കാർ റേസിംഗ് താരം ലൂയിസ് ഹാമിൽട്ടൺ തൊഴിൽരഹിതൻ. ഹാമിൽട്ടന്റെ മേഴ്‌സിഡസുമായുള്ള കരാർ ഡിസംബർ 31ന് അവസാനിച്ചിരിക്കുകയാണ്. ഒരു വർഷം 40 മില്യൺ പൗണ്ടോളം പ്രതിഫലമായി ലഭിച്ചിരുന്ന താരമാണ് ഇപ്പോൾ തൊഴിൽരഹിതനായിരിക്കുന്നത്. തുടക്കത്തിൽ ഈ പകർച്ചവ്യാധിയുടെ സമയത്ത് ജനങ്ങൾക്ക് എല്ലാം ജോലി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, താനും ഡീലിൽ ഏർപ്പെടുവാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

എന്നാൽ പിന്നീട് ക്രിസ്മസിന് മുൻപ് താൻ ഡീൽ സൈൻ ചെയ്യുമെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. ഹാമിൽട്ടന്റെ സഹതാരമായിരിക്കുന്ന വാൽട്ടരി ബോട്ടാസ് കഴിഞ്ഞ ഓഗസ്റ്റിൽ എട്ടു മില്യൺ പൗണ്ടിന്റെ ഡീൽ സൈൻ ചെയ്തിരുന്നു. എന്നാൽ ഡീലിനെ സംബന്ധിച്ച ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്.


മേഴ്‌സിഡസുമായുള്ള കരാർ തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. മേഴ്‌സിഡസും അത്തരമൊരു ശുഭപ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. 2021 ലേക്ക് ഹാമിൽട്ടനുവേണ്ടി മേഴ്‌സിഡസ് കാർ ഡിസൈൻ ചെയ്യുന്നുണ്ടെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.