തൃശ്ശൂര്‍: മലപ്പുറത്തെ കോട്ടയ്ക്കലില്‍ നിന്നും കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി കുട്ടിയെ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കും.

ജൂണ്‍ 27 മുതലാണ് 18കാരിയായ ആതിരയെ കാണാതാകുന്നത്. കംപ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കോട്ടക്കലിലെ കംപ്യൂട്ടര്‍ സെന്ററിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ആതിര വീട് വിട്ടിറങ്ങുന്നത്. മാത്രമല്ല രണ്ട് മണിയോടെ മടങ്ങി എത്തുമെന്നും തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് പോകണമെന്നും അച്ഛനോട് ആതിര പറഞ്ഞിരുന്നു. സ്ഥിരമായി മൊബൈല്‍ ഉപയോഗിച്ചിരുന്ന പെണ്‍കുട്ടി അന്ന് ഫോണ്‍ കൊണ്ട് പോയതുമില്ല. ആധാര്‍ കാര്‍ഡും മറ്റ് സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് പോവുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആതിരയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബി ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ തിരോധാനത്തില്‍ മതംമാറ്റ സംഘമുണ്ടോയെന്ന സംശയം ജനിപ്പിച്ചിരുന്നു. മകളെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആതിരയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.