ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈയാഴ്ച രാജ്യത്തെ ചില പ്രദേശങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്ന സാഹചര്യത്തിൽ മെറ്റ് ഓഫീസ് നാലുദിവസത്തേക്ക് നീളുന്ന ആമ്പർ എക്‌സ്ട്രീം ഹീറ്റ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഞായറാഴ്ച വരെ ഇംഗ്ലണ്ടിന്റെ തെക്ക് ,മധ്യ ഭാഗങ്ങളിലും വെയിൽസിൻെറ ചില ഭാഗങ്ങളിലുമാണ് ബാധകം. ജൂലൈയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞപ്പോൾ ആദ്യമായി റെഡ് വാർണിങ് പുറപ്പെടുവിച്ചിരുന്നത്. ഇതിന് പിന്നാലെയുള്ള രണ്ടാമത്തെ മുന്നറിയിപ്പാണിത്. അതേസമയം വരും ആഴ്ചകളിൽ ഉള്ള ഹോസ്പൈപ്പ് നിരോധനത്തിനുള്ള പദ്ധതികൾ ജലസ്ഥാപനമായ തേംസ് വാട്ടർ പ്രഖ്യാപിച്ചു. താപനില വീണ്ടും ഉയരാനുള്ള സാധ്യതയെ മുൻകരുതിയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത് എന്നും കമ്പനി അറിയിച്ചു. കെന്റ്, സസെക്‌സ്, പെംബ്രോക്‌ഷയർ, കാർമർഥെൻഷയർ എന്നിവിടങ്ങളിൽ ഉടൻതന്നെ വിലക്കുകൾ പ്രാബല്യത്തിൽ വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈയാഴ്ചത്തെ താപനില കഴിഞ്ഞമാസം റെക്കോർഡ് ചെയ്തതിലും താഴെ ആയിരിക്കുമെങ്കിലും നിലവിൽ രേഖപ്പെടുത്തിയ ഉഷ്ണതരംഗം കൂടുതൽ കാലം നിലനിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ചൂട്, സൂര്യതാപത്തിനോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കോ ഉള്ള സാധ്യത മുൻനിർത്തിയാണ് ആമ്പർ ഹീറ്റ് മുന്നറിയിപ്പുകൾ നൽകുന്നത്. താപനിലയിൽ ഉണ്ടാവുന്ന വർദ്ധനവ് ഹീറ്റ് സെൻസിറ്റീവ് ഉപകരണങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാം. കൂടാതെ റോഡ്, റെയിൽ, വിമാന യാത്രകളുടെ കാലതാമസത്തിനും താപനിലയിൽ ഉള്ള വർദ്ധനവ് കാരണമായേക്കാം. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ജനങ്ങൾക്ക് ബാധകമായ ലെവൽ-ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ടും ഇതിനോടകം പുറപ്പെടുവിച്ച് കഴിഞ്ഞു.