ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: തെക്കുകിഴക്കൻ ലണ്ടനിലെ ബ്രോമ്ലി ഹൈ സ്ട്രീറ്റിൽ കത്തിക്കുത്തിൽ നാല് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റു മൂന്നുപേരുടെയും പരുക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പൊലീസ് അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് ബ്രോമ്ലി ഹൈ സ്ട്രീറ്റിലെ കെഎഫ്‌സിക്ക് സമീപം സംഭവമുണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെഎഫ്‌സിയിൽ ആരംഭിച്ച സംഘർഷം പുറത്തേക്കും വ്യാപിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ചാരനിറത്തിലുള്ള ട്രാക്ക്‌സ്യൂട്ട് ധരിച്ച ഒരാൾ വെട്ടുകത്തിയുമായി കെഎഫ്‌സിക്കുള്ളിലേക്ക് ഓടിക്കയറിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടിപ്പോയെന്നും ദൃക്സാക്ഷി പറഞ്ഞു. പൊലീസ്, ഫയർഫോഴ്‌സ്, പാരാമെഡിക്കുകൾ, ലണ്ടൻ എയർ ആംബുലൻസ് എന്നിവ ഉൾപ്പെടെ വൻ അടിയന്തിരസേവന സംഘമാണ് സ്ഥലത്തെത്തിയത്.

സംഭവത്തെ തുടർന്ന് ബ്രോമ്ലി ഹൈ സ്ട്രീറ്റിൽ റിംഗേഴ്സ് റോഡ് മുതൽ എതൽബർട്ട് റോഡ് വരെയുള്ള ഭാഗം ഇരുവശത്തേക്കും അടച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ പൊലീസ് സ്ഥലത്ത് തുടരുകയാണ്. പൊതുജനങ്ങൾക്ക് നേരെ വ്യാപകമായ ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.