ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേയ്ക്ക് അനധികൃത കുടിയേറ്റം നടത്താനുള്ള ശ്രമത്തിനിടെ 4 പേർ മരിച്ചതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരിൽ 2 വയസു മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയും ഉണ്ട്. ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടിന്റെ എൻജിൻ തകരാറിലായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്യുന്ന കുറ്റവാളികളുടെ കൈയ്യിൽ ഈ ദുരന്തത്തിൽ മരണമടഞ്ഞവരുടെ രക്തക്കറ ഉണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു. അമിതമായി ആളുകളെ കുത്തി നിറച്ചതു മൂലമാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാലുകൾക്ക് പൊള്ളലേറ്റ നിലയിൽ ഉണ്ടായിരുന്ന ഒരാളെ റെസ്ക്യൂ ടീം എയർ ലിഫ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. രക്ഷാ ദൗത്യത്തിനായി എത്തിയപ്പോൾ ബോട്ടിലുണ്ടായിരുന്ന പലരും അബോധാവസ്ഥയിൽ ആയിരുന്നു. തിക്കിലും തിരക്കിലും ചവിട്ടേറ്റാണ് പല മരണങ്ങളും സംഭവിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് തീരസേനയുടെ പ്രസ്താവനയിൽ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം മാത്രം യുകെയിൽ എത്താൻ ചാനൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ 51 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ക്രിമിനൽ കള്ളക്കടത്ത് സംഘങ്ങൾ മനുഷ്യക്കടത്ത് നടത്തുന്നതിനെതിരെ ശക്തമായി നടപടികൾ സ്വീകരിക്കുമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ എക്‌സിൽ പോസ്റ്റ് ചെയ്ത മെസ്സേജിൽ പറഞ്ഞു. 2024 – ൽ ഇതുവരെ ഏകദേശം 25,000 ത്തിലധികം ആളുകൾ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്ന് അനധികൃതമായി യുകെയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.