ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ്ഹാം ഷെയറിൽ കൗമാരക്കാരിയെ മാനഭംഗം ചെയ്ത കുറ്റത്തിന് 4 ആൺകുട്ടികൾ കൂടി അറസ്റ്റിലായി. ഇതിൽ വെറും 12 വയസ്സ് മാത്രമുള്ള ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. മെയ് 25 – ന് വൈകുന്നേരമാണ് നോട്ടിംഗ്ഹാം ഷെയറിലെ യോർക്ക് ഡ്രൈവിൽ പെൺകുട്ടി ആക്രമിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

13 വയസ്സുകാരനും 14 വയസ്സുകാരായ രണ്ടുപേരുമാണ് 12 വയസ്സുകാരനെ കൂടാതെ അറസ്റ്റിലായ മറ്റുള്ളവർ. ഇത്രയും പ്രായം കുറഞ്ഞ കുട്ടികൾ ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായ സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരെയും കർശന ഉപാധികളോടെയാണ് ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്.


നേരത്തെ ഈ സംഭവത്തിൽ 15 വയസും 16 വയസ്സുമുള്ള 4 ആൺകുട്ടികൾ അറസ്റ്റിലായിരുന്നു. ഇവരെ നേരത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. അന്വേഷണം വേഗത്തിൽ തുടരുകയാണെന്ന് നോട്ടിംഗ്ഹാം പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.