ഒക്ടോബർ 31-ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പൂർണമായും പുറത്തു കടക്കുന്നതോടുകൂടി യൂറോപ്യൻ യൂണിയൻ ഫ്രീ മൂവ്മെന്റ് റൂൾ അവസാനിക്കുമെന്ന് യുകെ ഗവൺമെന്റ്.

ഒക്ടോബർ 31-ന്  ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന്  പൂർണമായും പുറത്തു കടക്കുന്നതോടുകൂടി യൂറോപ്യൻ യൂണിയൻ ഫ്രീ മൂവ്മെന്റ് റൂൾ അവസാനിക്കുമെന്ന് യുകെ ഗവൺമെന്റ്.
August 21 02:52 2019 Print This Article

പുതിയ നിയമം നവംബർ മുതൽ നിലവിൽ വരും. യൂറോപ്യൻ യൂണിയനിൽ നിന്ന് വരുന്ന സഞ്ചാരികളെ ആണ് നിയമം ബാധിക്കുക. മുൻ പ്രധാനമന്ത്രിയായിരുന്ന തെരേസ മേ പരിഗണിച്ചിരുന്ന വിഷയത്തെ ബോറിസ് ജോൺസൺ പൂർണ്ണമായും നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് . ലിബ് റേറ്റീവ് ഡെമോക്രാറ്റ് എംപിമാർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന സമയത്ത്, അവിടെ നിന്നുള്ളവർക്ക് സ്വതന്ത്രമായി ബ്രിട്ടണിൽ സഞ്ചരിക്കാനും താമസിക്കാനും കഴിയുമായിരുന്നു. ഇനി അതിന് നിയമതടസങ്ങൾ ഉണ്ടാവും.

 

യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് നിയമം നീട്ടാൻ ആലോചന ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ രണ്ട് ഓപ്ഷനുകൾ ആണ് നിലവിലുള്ളത്. ഒന്നുകിൽ നിയമം 2021 ജനുവരി വരെ നീട്ടി വെക്കാം അല്ലെങ്കിൽ കൂടുതൽ കാലം താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മൂന്നുമാസം ഉപാധികൾ ഇല്ലാതെ താസിക്കാമെങ്കിലും പിന്നീടുള്ള മാസങ്ങളിലേക്ക് അപ്ലൈ ചെയ്യണം. സഞ്ചാരികളായി എത്തുന്നവർക്ക് വിലക്കില്ല, പക്ഷേ പഠനത്തിനും ജോലിസംബന്ധമായ ആവശ്യങ്ങൾക്കും താമസിക്കാൻ എത്തുന്നവരെ ആണ് നിയമം ബാധിക്കുക.

കൺസർവേറ്റീവ് എംപിയായ ആൽബർട്ടോ കോസ്റ്റ് പറയുന്നു ” ഇത് കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിക്കേണ്ട വിഷയമാണ്. കുറച്ചുകൂടെ കൃത്യതയോടെ വേണം ഇതിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ കാരണം ബ്രിട്ടനിൽ എടുക്കുന്ന തീരുമാനങ്ങൾ യൂറോപ്യൻ യൂണിയൻലും പ്രതിഫലിക്കാം, നമ്മൾ എടുക്കുന്ന നയങ്ങൾ നമുക്ക് നേരെ നിലവിൽ വന്നാൽ ബുദ്ധിമുട്ടാകും” . ബിബിസി കറസ്പോണ്ടൻസ് ആയ ഡാനി ഷാ പറയുന്നത് ഏകദേശം 40 മില്യണോളം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വ്യക്തികൾ ഓരോ വർഷവും ബ്രിട്ടനിൽ എത്തുന്നു എന്നാണ്. അങ്ങനെയെങ്കിൽ വിമാനത്താവളങ്ങളിലും മറ്റും പരിശോധനകൾ കർശനമാക്കേണ്ടിവരും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles