ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഫ്ലൂവും നോറോവൈറസും ശക്തമായി പടരുന്നതോടെ യുകെയിലെ നാല് എൻഎച്ച്എസ് ആശുപത്രി ട്രസ്റ്റുകൾ ‘ക്രിറ്റിക്കൽ ഇൻസിഡന്റ്’ പ്രഖ്യാപിച്ചു. കനത്ത തണുപ്പ് തുടരുന്നതിനിടെ വയോധികരും ദുർബലരുമായ രോഗികൾ തണുപ്പുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ കൂടുതൽ എണ്ണം ആശുപത്രികളിൽ പ്രവേശിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. അടിയന്തിര വിഭാഗങ്ങളിലെ തിരക്കും കിടക്കകളുടെ കുറവും സേവനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി.

സറി മേഖലയിൽ പ്രവർത്തിക്കുന്ന റോയൽ സറി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, എപ്സം ആൻഡ് സെന്റ് ഹെലിയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റ്, സറി ആൻഡ് സസെക്‌സ് ഹെൽത്ത്‌കെയർ ട്രസ്റ്റ് എന്നിവയും കെന്റിലെ മാർഗേറ്റിലുള്ള ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ആശുപത്രി ഉൾപ്പെടുന്ന ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി ട്രസ്റ്റും ക്രിറ്റിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്. ഉയർന്ന അഡ്മിഷൻ നിരക്കും ശീതകാല വൈറൽ രോഗങ്ങളുമാണ് കിടക്കകൾ മുഴുവനായി നിറയാൻ കാരണമെന്ന് എൻഎച്ച്എസ് അറിയിച്ചു. ഡിസ്ചാർജ് വൈകുന്നതും സ്റ്റാഫ് രോഗാവസ്ഥയും പ്രതിസന്ധി കൂട്ടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി ആദ്യവാരത്തിൽ ഫ്ലൂ ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ ശരാശരി എണ്ണം മുൻവാരത്തേക്കാൾ വർധിച്ചതായും ആഘോഷകാലത്തെ കൂട്ടായ്മകൾ വൈറസ് വ്യാപനം കൂട്ടിയെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ ശീതകാലത്ത് അപൂർവമായ ഫ്ലൂ തരംഗം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ഡയറക്ടർ പ്രൊഫ. ജൂലിയൻ റെഡ്‌ഹെഡ് വാക്സിൻ എടുക്കാൻ അർഹരായ എല്ലാവരോടും മുന്നോട്ട് വരാൻ അഭ്യർഥിച്ചു. കൂടുതൽ പകർച്ചശേഷിയുള്ള H3N2 വക ദേദം ആശങ്ക വർധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply