ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എൻഎച്ച്എസിന്റെ ചികിത്സാ വിവരങ്ങൾ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡേറ്റ പുറത്തുവന്നിരിക്കുകയാണ്. ഇതിൻ പ്രകാരം, എൻ എച്ച് എസ് ഡോക്ടർമാർ കഴിഞ്ഞവർഷം 80 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ സെക്സ് അഡിക്ഷന് ചികിത്സിച്ചത് നാല് പേരെ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. 20 വയസ്സുള്ളവരെക്കാൾ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയത് 80 വയസ്സിന് മുകളിലുള്ളവരാണെന്ന് ഈ ഡേറ്റ വ്യക്തമാക്കുന്നു. സൺ ന്യൂസ് ആണ് എൻഎച്ച് എസ് ഡേറ്റ പുറത്തുവിട്ടത്.
കഴിഞ്ഞവർഷം എൻഎച്ച്എസ് കണക്കുകൾ പ്രകാരം, മൊത്തത്തിൽ 30 പുരുഷന്മാരും 7 സ്ത്രീകളുമാണ് സെക്സ് അഡിക്ഷനു ചികിത്സ തേടിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആകെ 136 പേരാണ് എൻ എച്ച് എസിലൂടെ ചികിത്സ നടത്തിയതെന്നും കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. കേൾക്കുന്നവർ പലരും പരിഹസിക്കുന്ന ഒരു രോഗാവസ്ഥ ആണെങ്കിലും, അത് അനുഭവിക്കുന്നവരുടെ അവസ്ഥ തികച്ചും മോശമാണെന്ന് ഡോക്ടർമാർ പറയുന്നു.
ഇത്തരത്തിലുള്ള ലൈംഗിക ആസക്തി ഒരാളുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരാം. ഇത് അയാളുടെ കുടുംബബന്ധങ്ങളെയും മറ്റും തകർക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കായി കൂടുതൽ സമയം അവർ ചെലവഴിക്കുമ്പോൾ, അവരുടെ കാര്യക്ഷമത ഇല്ലാതാകുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആഗ്രഹങ്ങളെ അടക്കാനാവാതെ വരുമ്പോൾ, അവർ തേടുന്ന വഴികൾ അവരെ അപകടത്തിലേയ്ക്ക് നയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാൽ തന്നെ ഈ രോഗാവസ്ഥയ്ക്ക് ചികിത്സ തേടണമെന്ന് കർശനമായി ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.
Leave a Reply