തൃശൂരില്‍ നിന്നു വേളാങ്കണ്ണിക്കു പോയ വാഹനം മറിഞ്ഞു നാല് പേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്ക്. തൃശൂര്‍ ഒല്ലൂരില്‍ നിന്നു പോയ വാഹനം വളവുതിരിയുന്നതിനിടെ സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു.  അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നേയുള്ളു. കുരുത്തോലപ്പെരുന്നാള് ദിനത്തില്‍ ഉണ്ടായ ദുരന്തം നാടിനെ നടുക്കി. പുലർച്ചെ നാലുമണിയോടെയാണ് അപകടം. അപകടം നടക്കുമ്പോള് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. 40 പേർക്ക് പരിക്കുണ്ട്. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു.   പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.