ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹൗൺസ്ലോയിലെ ഒരു ഫ്ലാറ്റിൽ പതിനൊന്നും മൂന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. മരിച്ച നാലു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടുകാരെക്കുറിച്ച് ആശങ്ക അറിയിച്ചു കൊണ്ടുള്ള വിവരം പോലീസിന് ലഭിച്ചു. ഇതിന് പിന്നാലെ അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മനുഷ്യ മനഃസാക്ഷിയെ പിടിച്ച് കുലുക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് പോലീസ് സേന അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോഴെന്ന് സംഭവസ്ഥലത്ത് സംസാരിച്ച വെസ്റ്റ് ലണ്ടനിലെ പോലീസ് കമാൻഡർ ചീഫ് സൂപ്രണ്ടന്റ്‌ സീൻ വിൽസൺ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണകാരണം അറിയാനായി പോസ്റ്റ്‌മോർട്ടം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന തങ്ങളുടെ അയൽവാസികൾ ഇനിയില്ല എന്നത് ഇനിയും ഉൾക്കൊള്ളാൻ കഴിയാതിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികൾ .