ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മിൽട്ടൺ കെയ്‌ൻസിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരി മരിച്ചു. നെതർഫീൽഡിലെ ബ്രോഡ്‌ലാൻഡ്‌സിലെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു സംഭവം. കുട്ടിയെ പിന്തുടർന്ന് എത്തിയ നായ പിൻഭാഗത്ത് കൂടി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് ആക്രമണം ഉണ്ടായത്. ആംബുലൻസ് വിളിച്ചു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നു.

ആക്രമിച്ച നായയെ സമീപവാസികൾ സ്ഥലത്ത് വെച്ച് തന്നെ മറവ് ചെയ്തു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റോഡ് പരിസരവും നിലവിൽ പോലീസിന്റെ നിയന്ത്രണത്തിലാണ്. നായ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ അടുത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.

പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം ഉള്ളതൊന്നും അന്വേഷണസംഘം മേധാവി പറഞ്ഞു. നായയുടെ ആക്രമണത്തിനിരയായി ഒരു കുട്ടി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തികച്ചും ദാരുണമായ സംഭവമാണിതെന്ന് സൂപ്രണ്ട് മാറ്റ് ബുള്ളിവന്റ് പറഞ്ഞു. ‘ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് നായയെ കൊല്ലാൻ തീരുമാനിച്ചത്’- അദ്ദേഹം വ്യക്തമാക്കി.











Leave a Reply