ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മക്‌ഡൊണാൾഡിന് സമീപത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.14ഉം 15ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. വാർവിക്‌ഷെയറിലെ ന്യൂനട്ടണിലെ ക്വീൻസ് റോഡിലെ മക്‌ഡൊണാൾഡിന് പുറത്തുള്ള ചെറുപ്പക്കാരാണ് ഇരുവർക്കും നേരെ ആദ്യം എത്തിയതെന്നാണ് പോലീസ് പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിവർസ്‌ലി പാർക്കിൽ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ പെൺകുട്ടികളിൽ ഒരാളെ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ പെൺകുട്ടിയെ ജൂബിലി പാർക്കിൽ വെച്ച് രാത്രി 10 മണിക്ക് മുമ്പ് രണ്ടാം പ്രതി അതിക്രൂരമായി മർദ്ദിച്ചെന്നുമാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്. സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പോലീസ് ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. കറുത്ത തൊപ്പിയും ട്രൗസറും കറുത്ത പഫർ കോട്ടുമാണ് ഒരാൾ ധരിച്ചിരുന്നത്. മറ്റെയാൾ അഡിഡാസ് ട്രാക്ക് സ്യൂട്ട് ബോട്ടും കോട്ടുമാണ് ധരിച്ചിട്ടുള്ളത്.

ന്യൂനട്ടൺ ടൗൺ സെന്ററിലും പരിസരത്തും ഇതിനോടകം തന്നെ പോലീസ് സാന്നിധ്യം ഉണ്ട്. പട്രോളിംഗ് നടപടികളും വർധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ പോലീസിനു കൈമാറാൻ എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ എത്തണമെന്നും, കേസിന്റെ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ തെളിവുകൾ സഹായിക്കുമെന്നും പോലീസ് പറയുന്നു