ബീജിംഗ്: 12 മണിക്കൂര്‍ നീണ്ട ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് അവശശയായ റഷ്യന്‍ മോഡല്‍ കുഴഞ്ഞുവീണ് മരിച്ചു. ചൈനയിലാണ് സംഭവമുണ്ടായത്. വ്‌ളാദ സ്യൂബ എന്ന 14കാരിയാണ് മരിച്ചത്. മെനിഞ്‌ജൈറ്റിസ് രോഗബാധിതയായിരുന്നു ഈ കുട്ടിയെന്ന് കണ്ടെത്തി. രണ്ടു ദിവസം കോമയില്‍ കിടന്ന ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അടുത്ത ഷോയ്ക്കായി റാംപിലേക്ക് കയറാന്‍ തുടങ്ങുമ്പോളാണ് ശരീരത്തിന് ചൂട്കൂടി സ്യൂബ കുഴഞ്ഞുവീണത്.
കരാറില്‍ പറഞ്ഞിതിനേക്കാള്‍ കൂടുതല്‍ സമയം ഈ മോഡലിന് ജോലി ചെയ്യേണ്ടതായി വന്നിരുന്നുവെന്നും വൈദ്യസഹായം ആവശ്യപ്പെടാന്‍ സ്യൂബയ്ക്ക് പേടിയായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായി സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഈ പെണ്‍കുട്ടിക്കെന്നും വിവരമുണ്ട്.
ചൈനീസ് മോഡലിംഗ് ഏജന്‍സിയുമായി കരാറിലെത്തിയതാണ് സ്യൂബ. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ ജോലി എന്നതായിരുന്നു കരാര്‍. റഷ്യയില്‍ നിന്നും സൈബീരിയയില്‍ നിന്നും 14ഉം 16ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കരാറില്‍ ചൈനയിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ട മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോലും ലഭ്യമാകുന്നില്ല എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.
Leave a Reply