മഴതോരാന്‍ കാത്തു നിന്നവരും മഴയെ പ്രണയിച്ചവരും ഇനിയും വീടിന്റെ ഉമ്മറപ്പടി വിട്ട് പുറത്തേക്ക് വന്നിട്ടില്ല. റോഡിനെ തോടാക്കി, വീടിനെ കുളമാക്കി മഴയങ്ങനെ ഇടിച്ചുകുത്തി പെയ്യുകയാണ്. പക്ഷേ ഏത് വലിയ പേമാരി വന്നാലും കുലുങ്ങില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വികാരിയച്ഛന്‍. മഴയാണെന്നു കരുതി കുര്‍ബാന മുടക്കാനൊന്നും നമ്മുടെ വികാരിയച്ഛനെ കിട്ടില്ല. മഴമൂലം പള്ളിയില്‍ വെള്ളം കെട്ടിനിറഞ്ഞുവെന്നത് ശരി തന്നെ.

പക്ഷേ അതിനെ മറികടക്കാന്‍ നല്ല ഉഗ്രനൊരു ഐഡിയ കണ്ടുപിടിച്ചു നമ്മുടെ ‘കഥാനായകന്‍.’ കുര്‍ബ്ബാന ചൊല്ലുന്നതിനായി വള്ളത്തില്‍ പള്ളിക്കകത്തുകൂടെ അള്‍ത്താരയില്‍ വന്നിറങ്ങി. ആലപ്പുഴ നെടുമുടിയിലാണ് സംഭവം. വിജയപുരം രൂപതയില്‍പെട്ട നെടുമുടിയിലെ മേരി ക്യൂന്‍സ് പള്ളിയിലാണ് സംഭവം. പള്ളി വികാരി ഫാ. ഡൊമിനിക് സാവിയോയാണ് വള്ളത്തില്‍ വന്നിറങ്ങിയത്. എന്തായാലും മഴയെ തോല്‍പ്പിച്ച വികാരിയും വികാരിയുടെ അഡാര്‍ ബുദ്ധിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

[ot-video][/ot-video]