വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക മേഖലകളിൽ സൗമൃസാന്നിധൃമായി വൃക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായ ഫാ: ജോസ് വിരുപ്പേൽ (64)ഓർമ്മയായി.തിരുവനന്തപുരം ലൂർദ്ദ് ഫോറോന പള്ളി വികാരി, കൊല്ലം- ആയൂർ ഫേറോന വികാരി, എടത്വ, ചമ്പക്കുളം, ഫോറോനാ അസി: വികാരി, എസ് ബി കോളേജ് ലൈബ്രേറിയൻ, കോളേജ് ബർസാർ,കർദ്ദിനാൾ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളിൽ സ്തുതൃർഹമായ സേവനമുഷ്ഠിച്ച വിരുപ്പേലച്ചൻ ഇന്നലെ രാവിലെ കാരിത്താസ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.കുറെക്കാലമായി കിഡ്നി രോഗത്തിന് ചികിത്സയാലായിരുന്നു.

രണ്ടര പതിറ്റാണ്ടായി ചങ്ങനാശ്ശേരി എസ് ബി കോളേജ് ലൈബ്രേറിയനായിരുന്ന അദ്ദേഹം കോളേജ് ലൈബ്രറി ആധുനികവത്കരിക്കുന്നതിന് മുഖൃപങ്കുവഹിച്ചു.എസ് ബി ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ, ഇ ലൈബ്രറി, തുടങ്ങിയ ആധുനികവത്ക്കരണത്തിന് ചുക്കാൻ പിടിച്ചു.എസ് ബിയിൽ BILC, MLIC, തുടങ്ങിയ ലൈബ്രറി കോഴ്സുകളും തുടങ്ങിയത് ഇക്കാലത്താണ്.ലൈബ്രറി കോഴ്സുകളുടെ അധൃാപകനായും ഇടക്കാലത്ത് പ്രവർത്തിച്ചു.

കോളേജ് ഹോസ്റ്റൽ വാർഡനുമായിരുന്നു.തിരുവനന്തപുരം ലൂർദ്ദ് മാതാ കാൻസർ കെയർ സെന്റർ, നെടുമങ്ങാട് മദർ തെരേസ ഓൾഡ് ഏജ് ഹോം തുടങ്ങിയ ജീവകാരുണൃപ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു അദ്ദേഹം.ദിബിയാപ്പൂർ സെന്റ് ജോസഫ് മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.

നാഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിതൃത്തിൽ ഒന്നാം റാങ്ക് നേടിയ ഫാ. വിരുപ്പേൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് MLIC, MPhil ബിരുദങ്ങൾ നേടിയത്.സെമിനാരിയിലെ പഠനകാലത്താണ് കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറിയായത്.

ഫാ. വിരുപ്പേലിന്റെ ഭൗതിക  എസ് ബി കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്ക്കാരം വെള്ളിയാഴ്ച ഒരു മണിക്ക് കൊല്ലം വെഞ്ചമ്പിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മാർ തോമസ് തറയിൽ എന്നിവരുടെ കാർമികത്വത്തിൽ വെഞ്ചമ്പ് സെന്റ് ജോർജ് പള്ളിയിൽ.പുനലൂർ വിരുപ്പേൽ ജോസഫ് – കത്രീന ദമ്പതികളുടെ മകനാണ്.

ബിജോ തോമസ് അടവിച്ചിറ

വിരുപ്പേലച്ചൻ എന്നാൽ ന്യൂമാൻ ഹോസ്റ്റലിന്റെ മുഖം.

കുട്ടനാട്ടിലെ സാമൂഹിക പ്രവർത്തകനും എസ്‌ ബി കോളേജ് പൂർവ്വ വിദ്യാർത്ഥിയും ന്യൂമാൻ ഹോസ്റ്റൽ അന്തേവാസിയുമായിരുന്ന കുര്യൻ ജെ മാലൂരിന്റെ ഓർമ്മകുറിപ്പുകളിൽ നിന്നും…

1994 മുതൽ 1998 വരെയാണ് ഫാദർ ജോസ് വിരുപ്പേലച്ചൻ നൂമാൻ ഹോസ്റ്റലിന്റെ വാർഡൻ ആയത്. ന്യൂമാൻ ഹോസ്റ്റലിൽ താമസിക്കുക വഴി എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന് ആണ് അതു കളമൊരുക്കിയത്. എന്റേതു മാത്രമല്ല അബ്ദുൾ ഖാദർ എന്ന ചിറയിൻ കീഴിയിലെ ഒരു സാധാരണ ചെറുപ്പകാരനാനെ പ്രേം നസീർ എന്ന വലിയ സിനിമ നടൻ ആക്കിയതും ന്യൂമാൻ ഹോസ്റ്റൽ ആണ്. 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ പുറത്തിറക്കിയ മാഗസിനിൽ പ്രേം നസീറിന്റെ പ്രസംഗത്തിൻ പറയുന്നുണ്ട്.

 പ്രിഡിഗ്രി സ്കൂളിലേയ്ക്ക് മാറ്റിയതിനാൽ 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ അടയ്ക്കുവാൻ മാനേജ്മെന്റ് തീരുമാനിക്കുകയും തുടർന്ന് അന്നത്തെ വാർഡനും മുൻ എസ് ബി കോളെജ് പ്രിൻസിപ്പലുമായ ഫാദർ ടോം കുന്നുംപുറം അച്ചൻ 2001 യിൽ തന്നെ അവസാനമായി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും മാഗസിനും ഇറക്കാനും വേണ്ടി ഹോസ്റ്റൽ ലീഡറായ എന്നെയും പി ജി യ്ക്ക് പഠിച്ചിരുന്ന മഹേഷ് പി ആർ കാഞ്ഞിരപ്പള്ളി യെയും തിരഞ്ഞെടുത്തു. ഹോസ്റ്റലിൽ പണ്ടു നിന്നവരെ പറ്റിയുള്ള ഒരു വിവരവും കോളെജിൽ ഇല്ലായിരുന്നു. അതിനാൽ പൂർവ്വ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സംഗമം എന്ന് പറയുന്നത് അസാധ്യമെന്ന് ആണ് എന്ന് എന്നോട് എല്ലാരും പറഞ്ഞത്. അതോടൊപ്പം സംഗമവും, മാഗസിനും ഇറക്കാൻ നല്ല രീതിയിൽ ഉള്ള സാമ്പത്തികവും ഇതിന് ആവശ്യമായിരുന്നു.

പൂർവ്വ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കാം എന്ന് അറിയുവാൻ ആദ്യം പോയത് മുൻ വാർഡൻ ആയ ഫാദർ ജോസ് വിരുപ്പേലച്ചന്റെ അടുത്തായിരുന്നു. എന്നോടൊപ്പം 3 മാസം മുൻപ് മരണപ്പെട്ട എസ് ബി കോളെജ് ലക്ച്ചർ Dr ബിപിൻ ചെറിയാൻ ആണ് എന്നോടൊപ്പം ഉണ്ടായിരുന്നു. വിരുപ്പേലച്ചനെ കണ്ടപ്പോൾ വളരെ അധികം സന്തോഷവും, പിന്തുണയും തന്നത് ഒരിക്കലും മറക്കാൻ പറ്റില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

FB യും വാട്സ്പ്പ് ഉന്നും ഇല്ലാത്ത ആ സമയത്ത് ചമ്പക്കുളം,പുളിംകുന്നു, കൈനകരി, നെടുമുടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നേരിട്ട് എന്റെ നേതൃത്വത്തിൽ മാസങ്ങളോളം കഷ്ടപെട്ട് എസ് ബി കോളെജിന്റെ ചരിത്രത്തിൽ ആദ്യമായി ഉയർന്ന നിലയിലെത്തി 1000 യോളം പേരെ കണ്ടെത്തി നല്ലൊരു ഡയറക്ടറിയും, പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്താൻ സാധിച്ചത് അഭിമാനമായി ഇന്നും കരുതുന്നു.

ടോം കുന്നുപുറം അച്ചൻ ന്യൂമാൻ ഹോസ്റ്റൽ വാർഡൻ ആയപ്പോൾ എസ് ബി കോളെജിൽ ആദ്യമായി എന്റെ നേതൃത്വത്തിൽ ഹെർബൽ ഗാർഡൻ ഉദ്ഘാടനം നടത്തിയപ്പോരും,മെസ് ജീവക്കാരുടെ യാത്ര അയപ്പ് ചടങ്ങ്, ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും, മാഗസിൻ പ്രകാശനത്തിനും ഉൾപ്പടെയുള്ള എല്ലാം ചടങ്ങുകൾക്ക് വിരിപ്പേലച്ചനെ ഞങ്ങൾ ക്ഷണിച്ചിരുന്നു. അതിനെല്ലാം അച്ചൻ ഹോസ്റ്റലിൽ വരുമ്പോൾ വളരെ പോസിറ്റീവ് ആയി സംസാരിക്കുകയുംശേഷം എന്നെ പരസ്യമായി അദിനന്ദിച്ചത് ഞാൻ നന്ദിയോടെ ഓർക്കുന്നു. ആ അടുപ്പം കാരണമാണ് അദേഹത്തിന്റെ മാതാവ് 2001 യിൽ മരിച്ചപ്പോൾ ഹോസ്റ്റൽ പ്രതിനിധിയായി ഞാൻ കൊട്ടാരക്കരയിൽ പോയി.

2003 യിൽ കൊല്ലം ശ്രീനാരായണ കോളെജിൽ MA യ്ക്ക് പഠിക്കുമ്പോൾ കൂടുതൽ ലൈബ്രറി ബൂക്ക് റിഫറൻസിനായി എനിക്ക് ആവശ്യമായി വന്നു. ഞാൻ വിരുപ്പേലച്ചനെ സമീപിച്ചപ്പോൾ എന്നെ 6 മാസക്കാലം ലൈബ്രറി ഉപയോഗിക്കാൻ അനുവാദം തന്നു. ഞാൻ ഫീസായി ഒരു തുക നൽകാൻ ശ്രമിച്ചപ്പോൾ എന്നെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട് “”” മാലൂരാനെ ന്യൂമാൻ ഹോസ്റ്റലിനും, എസ് ബി കോളെജിനും ഒരിക്കലും മറക്കാൻ പറ്റില്ല””‘.

അതിനു ശേഷം മിക്ക വർഷങ്ങളിലും ജനുവരി 26 നു നടത്തുന്ന എസ് ബി കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു ഞാൻ പങ്കെടുക്കുന്നുണ്ട്. എന്നെ വളർത്തിയ ന്യൂമാൻ ഹോസ്റ്റലിനെ ഇഷ്ടപ്പെട്ട് ഒരു നിശ്ചിത തുക അടച്ച് ലൈഫ് മെമ്പർ സ്ഥാനവും വർഷങ്ങൾക്ക് മുമ്പ് ഞാൻ എടുത്തിരുന്നു. അതോടൊപ്പം 2011 യിൽ കോളെജിന്റെ 90 യാം വാർഷികത്തിൽ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഫാദർ റെജി പ്ലാന്തോട്ടം അച്ചന്റെ നേത്യത്വത്തിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ എത്തിയപ്പോളും എനിക്ക് അവർക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞു.

വളരെ വേദനാജനകമായ ഒരു കാര്യം പറയട്ടെ എസ് ബി കോളെജിലെ ഏറ്റവും പ്രമുഖ ഹോസ്റ്റലും, കേരളത്തിൽ പ്രമുഖ സിനിമ താരമായ പ്രേം നസീർ ഉൾപ്പടെ യുള്ളവർ ക്ക് ജന്മം നൽകിയത് മറ്റു ഹോസ്റ്റലിൽ നിന്നും വ്യത്യസ്തമായ എക്സ്ട്രാ ആക്റ്റിവിക്റ്റീസ് കാരണം ആയിരുന്നു. നിരവധി IAS,IPS , ഡോക്ടർമാർ, എൻജിനിയർമാർ, മൾട്ടി നാഷണൽ കമ്പനി മേധാവികൾ ആണ് ന്യൂമാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നത് (2001 യിൽ ഇറങ്ങിയ മാഗസിനിൽ അതിന്റെ വിവരം ഉണ്ട്). 6 വർഷങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങളെ അറിയിക്കാതെ ന്യൂമാൻ ഹോസ്റ്റൽ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിതത് ഇപ്പോഴും വളരെ ദുഃഖത്തോടെ കാണുന്നു.

ന്യൂമാൻ ഹോസ്റ്റൽ നിലനിന്ന പ്രദേശത്തു വാർഡൻമാരുടെ പേര് എഴുതിയ ഒരു സ്മാരകം കുടി മാനേജ്മെന്റ് വയ്ക്കാത്തത് വളരെ പ്രതിഷേധം ആണ്. അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ പിറകിൽ മാവേലിക്കര MP കൊടിക്കുന്നിൽ സുരേഷ് ന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ കെട്ടിടം പണിതതായി ഞാൻ കണ്ടു. അതും പ്രതിഷേധം തന്നെയാണ് കേരളത്തിലെ കോടീശ്വരനായ മുത്തുറ്റ് ജോർജ് ഉൾപ്പടെ യുള്ള പ്രമുഖർ നിന്ന ഹോസ്റ്റലിലെ എല്ലാരെയും സംഘടിപ്പിച്ചിരുന്നെങ്കിൽ ഒരു മിനിറ്റ് കൊണ്ട് ഒരു കോടി രൂപ കിട്ടിയേനെ. ചരിത്രം അറിയാവുന്ന അച്ചൻ മാർ SB കോളെജിൽ ഇല്ലാത്തത് ആണ് ഇപ്പോഴത്തേ പ്രശ്നം.

കഴിഞ്ഞ 20 വർഷം ചെറിയ രീതിയിലുള്ള SB കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ലൈഫ് മെമ്പർ എന്ന നിലയിൽ പങ്കെടുത്ത വ്യക്തി ആയതു കൊണ്ട്  ഏതൊക്കെ പറയുന്നു. 100 യാം വാർഷികം SB കോളെജ് എത്തിയ ഈ അവസ്ഥയിൽ കോളെജ് മുൻ കൈ എടുത്ത ഓൺലൈൻ വഴി ജനാധിപത്യ രീതിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , അതോടൊപ്പം നൂമാൻ ഹോസ്റ്റൽ മാതൃകയിൽ മറ്റു ഹോസ്റ്റലിനു എല്ലാം പൂർവ്വ വിദ്യാർത്ഥി ഭാരവാഹികൾ ഉണ്ടാവണം അതിനു ചങ്ങനാശേരിയുടെയും, കുട്ടനാടിന്റെ യും പ്രതീക്ഷയായ MLA ശ്രീ ജോബ് മൈക്കിളിനു കഴിയും എന്നാണ് എന്റെ പ്രതീക്ഷ.

അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ ഹെർബൽ ഗാർഡർ, ന്യൂമാൻ സംഗമം, മാഗസിൻ പബ്ലീഷിംഗ്,ക്രിസ്മസ് കാർഡ് ഉദ്ഘാടനം നിർവ്വഹിച്ച അന്നത്തെ പ്രിൻസിപ്പൽ ഫിലിപ്പ്സ് വടക്കേകളം അച്ചൻ, എല്ലാത്തിനും പിൻന്തുണ നല്കി എല്ലാർക്കും പ്രിയങ്കരനായ ഫാദർ റ്റോം കുന്നുംപുറം അച്ചനെയും ഒരിക്കലും മറക്കാൻ പറ്റില്ല.

കുര്യൻ ജെ മാലൂർ വാച്ചാപറമ്പിൽ കുട്ടനാട്.
MD Maloor Holidays
Ernakulam.
(എസ് ബി കോളെജ് -1996-2001)