സ്വന്തം ലേഖകന്‍

ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. രാ​വി​ലെ 9.10ന് ​എ​മി​റേ​റ്റ്സ് വി​മാ​ന​ത്തിൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം സി​എം​ഐ സ​ഭ​യി​ലെ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. പ​ത്തോ​ടെ ഭൗ​തി​ക​ശ​രീ​രം വി​ലാ​പ​യാ​ത്ര​യാ​യി സ്വ​ദേ​ശ​മാ​യ പു​ളി​ങ്കു​ന്നി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ഫാ. ​വാ​ഴ​ച്ചി​റ​യു​ടെ സ​ഹോ​ദ​ര​ൻ ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, സി​എം​ഐ വൈ​ദി​ക​നാ​യ ഫാ. ​ടി​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ സ്കോ​ട്ട്ല​ൻ​ഡി​ൽ നി​ന്നു മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. 12.30 ഓടെ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി​യി​ലെ വാ​ഴ​ച്ചി​റ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് പുളിങ്കു​ന്നി​ലെ വീ​ട്ടി​ൽ​ നി​ന്നു ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ലേക്ക് കൊണ്ടുപോ​കും. ഈ ​ഇ​ട​വ​ക​യി​ലാ​ണു ര​ണ്ടു വ​ർ​ഷം ഫാ.​മാ​ർ​ട്ടി​ൻ സ​ഹ​വി​കാ​രി​യാ​യി ശുശ്രൂ​ഷ ചെ​യ്ത​ത്.

വൈ​കു​ന്നേ​രം അഞ്ചിന് ​ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേവാലയത്തി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​ത്രി ഒന്പ​തു​വ​രെ അവിടെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് കു​മ്പ​സാ​ര ക​പ്പേ​ള​യി​ൽ എത്തിച്ചു പ്രാര്‍ത്ഥ​ന ന​ട​ത്തും. വെള്ളിയാഴ്ച രാ​വി​ലെ എ​ട്ടി​നു മൃ​ത​ദേ​ഹം വീ​ണ്ടും പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. 8.30ന് ​ആ​ശ്ര​മം പ്രി​യോ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ​യു​ടെ കാർമ്മികത്വ​ത്തി​ൽ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ ന​ട​ത്തും. പതിനൊന്നിന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മ്മികത്വത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.