ദുരൂഹതകള്‍ മാത്രം ബാക്കിവെച്ച് മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരിച്ചു എന്നതിനപ്പുറം മരണത്തേക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിക്കാത്ത ഫാ. മാര്‍ട്ടിന്റെ മരണത്തെ ലോകം മുഴുവന്‍ ആശങ്കയോടെയാണ് കാണുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെയും ഒരു സൂചനയും കിട്ടാത്ത സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനെ വളരെയധികം ആകാംക്ഷയോടും ഇത്ഖണ്ഡയോടും കൂടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളും വ്യക്തിഗത സ്വാതന്ത്രങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന നിയമസംവിധാനങ്ങള്‍ നിലവിലുള്ള ഈ രാജ്യത്ത് സംഭവിച്ച ഈ ദുരന്തത്തിന്റെ പൊരുളറിയാന്‍ യുകെയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങള്‍ കാത്തിരിക്കുന്നു.
പത്താമത്തെ വയസ്സു മുതല്‍ പുളിംകുന്നിലെ ഇടവക ദേവാലയത്തില്‍ അള്‍ത്താര ബാലനായി കണ്ട കുഞ്ഞുമോനേ, വൈദീകനായി കണ്ട് കൊതി തീരാത്ത ജനം ഇപ്പോഴും ഞങ്ങളുടെ കുഞ്ഞുമോനതെന്തു പറ്റി എന്നറിയാനുള്ള കാത്തിരിപ്പിലാണ്. ഭരണ പ്രതിപക്ഷ ഭേതമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും മത വിഭാഗങ്ങളും ഫാ. മാര്‍ട്ടിന്‍ വാഴച്ചിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരണകാരണം കണ്ടെത്താനുള്ള പരിശ്രമം നിലവിലുള്ള സംവിധാനങ്ങളില്‍ ഉപയോഗിക്കുകയും എഡിന്‍ബര്‍ഗിലുള്ള ഇന്ത്യന്‍ കൊണ്‍സിലേറ്റുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ സ്‌കോട്‌ലാന്റിലെത്തും. അദ്ദേഹത്തിന്റെ സാന്നിധ്യം ഫാ. മാര്‍ട്ടിന്റെ ആകസ്മികമായ ഭുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ആശ്വാസമാകും.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനോടൊപ്പം സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ കേസന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും എന്നാണ് അറിയുവാന്‍ സാധിച്ചത്. ഫാ. മാര്‍ട്ടിന്റെ ശവസംസ്‌കാര ചടങ്ങുകള്‍, പൊതുദര്‍ശനം എന്നീ കാര്യങ്ങളുടെ വ്യക്തത ഇതിനു ശേഷമേ ഉണ്ടാകൂ. CMI സഭാ പ്രതിനിധിയും സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാകും ഇനിയുള്ള കാര്യങ്ങള്‍ നടത്തുക.
കൂടുതല്‍ വിശദാംശങ്ങള്‍ തല്‍സമയം മലയാളം യു കെ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.
Leave a Reply