ദോഹ: കൊറോണക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ച് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയാണ് ഖത്തര്‍ എയര്‍വെയ്‌സ് ആദരവ് അര്‍പ്പിക്കുന്നത്. ഇനി പറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ പെടുന്നവരാണ് എങ്കിൽ അപേക്ഷിക്കാൻ മറക്കണ്ട.. Doctor, Medical practitioner, Nurse, Paramedic, Lab Technician, Clinical Researcher, Pharmacist വിഭാഗത്തിൽ പെടുന്നവർക്ക് മാത്രം. ടിക്കറ്റ് ഫീയും സർചാർജും ആണ് ഫ്രീ ആയി നൽകുന്നത്. ടിക്കറ്റ് മേലുള്ള ടാക്‌സ് കൊടുക്കേണ്ടതാണ്. കൃത്യമായ നിബന്ധനകൾ വെബ് സൈറ്റിൽ കൊടുത്തിട്ടുണ്ട്.  

ഇന്ന് രാത്രി 12.01  (ഖത്തർ സമയം) മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ മെയ് 18ന് രാത്രി (ഖത്തര്‍ സമയം) 11.59ന് അവസാനിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും.

ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരും സൗജന്യ ടിക്കറ്റിന് അര്‍ഹരാണ്. അപേക്ഷാപ്രക്രിയ സുതാര്യവും നീതിപൂര്‍വവും ആക്കുന്നതിന് ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകള്‍ നീക്കിവയ്ക്കും. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷന്‍ പുറത്തുവിടും.

പ്രമോഷന്‍ കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒന്ന് സ്വന്തവും മറ്റൊന്ന് സഹയാത്രികനും റിട്ടേൺ ഉൾപ്പെടെ ആണ് ടിക്കറ്റ് ലഭിക്കുക. മെയ് 12 മുതൽ നവംബര്‍ 26 വരെയുള്ള സമയത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. യാത്ര പുറപ്പെടുന്നതിന് പതിനാല് ദിവസം മുൻപ് ബുക്ക് ചെയ്‌തിരിക്കണം. 2020 ഡിസംബര്‍ 10 നോ അതിന് മുൻപോ ഔട്ട് ബോണ്ട് യാത്ര നടത്തിയിരിക്കണം. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ പ്രത്യേക ഫീസ് ഇല്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുക്ക് ചെയ്‌ത വ്യക്തിക്ക് ആരോഗ്യ പരമായ കാരണങ്ങളാൽ സഞ്ചരിക്കാൻ സാധിക്കാതെ വന്നാൽ സഹയാത്രികനും യാത്ര തുടരാൻ സാധിക്കില്ല. അതോടൊപ്പം കൃത്യമായ ഫോട്ടോയുള്ള ഐഡന്റിറ്റി തെളിയിക്കാൻ സാധിച്ചില്ലെങ്കിലും യാത്ര നിരാകരിക്കപ്പെടും. കൂടുതൽ വിവരങ്ങളും നിബന്ധനകളും സൈറ്റിൽ നിന്നും അറിയുക.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.qatarairways.com/en-gb/offers/thank-you-medics.html