ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തിൽ തനിക്ക് ലഭിച്ച മോശം പരിചരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് 28 കാരിയായ ബ്രിട്ടീഷ്-ഇസ്രായേൽ സ്വദേശി. എമിലി ദമാരി എന്ന ബ്രിട്ടീഷ്-ഇസ്രായേൽ സ്വദേശി 15 മാസത്തോളം ഗാസയിൽ ഹമാസിൻ്റെ ബന്ദിയായിരുന്നു. പിന്നീട് തന്നെ ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തിൽ തടങ്കലിലാക്കിയെന്നും ആവശ്യമായ വൈദ്യചികിത്സ നിഷേധിച്ചതായും എമിലി സർ കെയർ സ്റ്റാർമറിനോട് പറഞ്ഞു. 2023 ഒക്ടോബർ 7 നാണ് എമിലിയെ അവളുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. അന്ന് ഹമാസ് തോക്കുധാരികൾ എമിലിയുടെ കൈയിലും കാലിലും വെടിവെയ്ക്കുകയും അവളുടെ വളർത്തുനായയെ കൊല്ലുകയും ചെയ്‌തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൻെറ അമ്മയുമായുള്ള ഫോൺ കോളിൽ താൻ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) യുടെ (UNRWA) കീഴിലുള്ള യുഎൻ സൗകര്യങ്ങളിൽ കുറച്ചുകാലം തടവിൽ കഴിഞ്ഞിരുന്നതായും എന്നാൽ വൈദ്യസഹായം നിഷേധിക്കപ്പെട്ടതായും എമിലി പറഞ്ഞു. ഇടതുകൈയിലെ രണ്ടു വിരലുകളും നഷ്ടപ്പെട്ട എമിലിക്ക് കാലിൽ ഉണങ്ങാത്ത മുറിവുകളും ഉണ്ട്. എന്നാൽ യുഎന്നിൽ നിന്ന് ലഭിച്ചത് തീയതി കഴിഞ്ഞ ഒരു മരുന്ന് കുപ്പി മാത്രമാണ്.

ഗാസയിൽ ഇപ്പോഴും അവശേഷിക്കുന്ന 82 ബന്ദികളെ ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന് (ഐസിആർസി) ബന്ധപ്പെടുവാൻ ഹമാസിലും യുഎൻആർഡബ്ല്യുഎയിലും പരമാവധി സമ്മർദ്ദം ചെലുത്തണമെന്ന് എമിലി സർ കെയർ സ്റ്റാർമറിനോട് ആവശ്യപ്പെട്ടു. ഗാസ വെടിനിർത്തൽ കരാറിൻ്റെ പ്രാരംഭ ഘട്ടത്തിൻ്റെ ഭാഗമായി ജനുവരി 19 നാണ് എമിലിയും ഒപ്പം ബന്ദികളാക്കപ്പെട്ട റോമി ഗോനെൻ (24), ഡോറൺ സ്റ്റെയിൻബ്രെച്ചർ (31) എന്നിവരെ മോചിപ്പിച്ചത്.