ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഗാസയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഇസ്രായേലി ബന്ദിക്ക് ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഭാര്യയും പെൺമക്കളും കൊല്ലപ്പെട്ട വിവരം ശനിയാഴ്ച മോചിപ്പിക്കപ്പെടുന്നതുവരെ അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബ്രിട്ടീഷുകാരായ ഭാര്യ കുടുംബം വ്യക്തമാക്കിയിരിക്കുകയാണ്. 16 മാസം മുമ്പാണ് ഏലി ഷറാബിയെ ഹമാസ് പിടികൂടി തടങ്കലിൽ ആക്കിയിരുന്നത്. ഗാസയിലെ ദെയ്ർ അൽ-ബലായിൽ വെച്ച് ശനിയാഴ്ചയാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ബ്രിസ്റ്റോളിൽ നിന്നുള്ള ഭാര്യ ലിയാൻ ഷറാബി, പെൺമക്കൾ നോയ, യാഹെൽ എന്നിവരെ 2023 ൽ അവർ ഒളിച്ചു പാർത്തിരുന്ന വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഷറാബിയുടെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് ഇസ്രായേലി പ്രതിരോധ സേനയിലെ (ഐഡിഎഫ്) ഒരു സൈനികനാണ് അദ്ദേഹത്തോട് പറഞ്ഞതെന്ന് ലിയാനയുടെ മാതാപിതാക്കളായ ഗില്ലും പീറ്റ് ബ്രിസ്ലിയും ഞായറാഴ്ച ബിബിസിയോട് പറഞ്ഞു. അന്താരാഷ്ട്ര മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ശനിയാഴ്ച ഹമാസ് റെഡ് ക്രോസിന് കൈമാറിയ മൂന്ന് ബന്ദികളിൽ ഒരാളാണ് ഷറാബി.
സൗത്ത് വെയിൽസിലെ ബ്രിഡ്ജൻഡിൽ താമസിക്കുന്ന ബ്രിസ്ലി കുടുംബം തങ്ങളുടെ മരുമകന്റെ മോചനം തത്സമയ സ്ട്രീമിൽ കണ്ട് വികാരഭരിതരായിരുന്നു. ഏറെ ക്ഷീണതയും തളർച്ചയും ഷറാബിക്ക് ഉണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ രണ്ട് പേരക്കുട്ടികളെയും നഷ്ടപ്പെട്ടത് തങ്ങൾക്ക് അഗാധമായ ദുഃഖം ഉണ്ടാക്കിയെന്നും അവർ പറഞ്ഞു. ശനിയാഴ്ച ഇസ്രായേലും 183 പലസ്തീൻ തടവുകാരെ വിട്ടയച്ചിരുന്നു. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇതുവരെ 16 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും 566 തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
Leave a Reply