ബെംഗളൂരു∙ മൂന്നര വയസ്സുകാരിയായ മകളെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്‌ഥൻ പാസ്‌ക്കൽ മസൂരിയറിനെ ബെംഗളൂരു കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നടപടി. നീതി നടപ്പായതിൽ സന്തോഷമുണ്ടെന്ന് പാസ്ക്കൽ പ്രതികരിച്ചു. സ്വന്തം ഭാര്യതന്നെ ചതിക്കുമ്പോഴുള്ള വിഷമമെന്തെന്ന് ഞാൻ മനസിലാക്കി. ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനുള്ള ശക്തി നൽകിയത് ദൈവമാണെന്നും പാസ്ക്കൽ പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഭാര്യ സുജ ജോൺസ് പറഞ്ഞു.
മകളെ മാനഭംഗപ്പെടുത്തിയെന്ന ഭാര്യയും മലയാളിയുമായ സുജ ജോൺസിന്റെ പരാതിയിൽ ജൂൺ 19നാണ് പാസ്‌ക്കൽ മസൂരിയറെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് മാസങ്ങളോളം ജുഡീഷ്യൽ കസ്‌റ്റഡിയിലായിരുന്ന മസൂരിയർ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഭാര്യയ്‌ക്കെതിരെ കേസ് നൽകിയിരുന്നു. കുട്ടി മാനഭംഗത്തിനിരയായെന്നു തെളിഞ്ഞെങ്കിലും മസൂരിയറിന് ഇതിൽ നൂറുശതമാനം പങ്കുണ്ടെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയിൽ സാധിച്ചിരുന്നില്ല. മാത്രമല്ല സംഭവം ആരും നേരിട്ടു കണ്ടിട്ടുമില്ല.
സാഹചര്യ തെളിവുകൾ നൽകിയ വീട്ടുവേലക്കാരി ഗീത, പാചകക്കാരി ജ്യോതി, ഡ്രൈവർ ചാൾസ് എന്നിവരും മസൂരിയർ കുറ്റകൃത്യം നടത്തിയതായി വ്യക്‌തമാക്കിയില്ല.
Leave a Reply