ടോണി മാത്യു

സൗത്താംപ്റ്റണ്‍ യുവ അസോസിയേഷന്‍ ആയ ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ (FMA) ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രാരംഭമായി മുഴുവന്‍ അംഗങ്ങളുടെയും വീടുകളില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി കരോള്‍ ഗാനം ആലപിക്കുകയും കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്റാ കൈനിറയെ സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് ആരംഭിച്ച് രാത്രി അധികം വൈകാതെ തന്നെ എല്ലാ വീടുകളിലും അസോസിയേഷന്‍ മുഴുവന്‍ അംഗങ്ങളും എത്തുകയും അത് കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേറിട്ടൊരു അനുഭവം സമ്മാനിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരമ്പരാഗത രീതിയിലുള്ള പുല്‍ക്കൂടുകളും വര്‍ണാഭമായ ക്രിസ്തുമസ് ട്രീയും എല്ലാവീടുകളിലും തന്നെ ഒരുക്കിയിരുന്നു. എല്ലാ വീടുകളിലും ക്രിസ്തുമസിന്റെ ലളിതമായ സന്ദേശം നല്‍കിയാണ് ക്രിസ്തുമസ് അപ്പൂപ്പന്‍ കടന്നുപോയത്. വളരെ സൂക്ഷ്മതയോടെ ഉള്ള പ്ലാനിംഗും കരോള്‍ ഗാന പരിശീലനവും അംഗങ്ങളുടെ വാദ്യ മേളങ്ങളിലുള്ള നൈപുണ്യവും ഇ വര്‍ഷത്തെ കരോള്‍ സൈനിംഗിനെ അതിമനോഹരമാക്കി. കുടുംബാംഗങ്ങള്‍ ഒരുക്കിയ ഹോംമെയ്ഡ് സ്‌നാക്‌സ് കരോള്‍ ഗാന സംഘത്തിന് ആശ്വാസവും ആവേശവും നല്കി.