ബിനു ജോസ്

ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും സൗത്താംപ്റ്റന്‍ ഷേര്‍ലി ഫ്രീമാന്റില്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ കലാപരികള്‍ നടത്തി. അംഗങ്ങള്‍ എല്ലാവരും കൂടി ഉണ്ടാക്കിയ വിഷുക്കണി ദൃശ്യവിരുന്നായിരുന്നു. ഈസ്റ്ററിനെയും വിഷുവിനെയും അനുസ്മരിക്കുന്ന വിധത്തില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വൃന്ദാവനത്തിലെ കൃഷ്ണനും രാധയും പുലിമുരുകനും പുല്‍ച്ചാടിയും ചാച്ചാജിയും തൂമ്പയെന്തിയ കര്‍ഷകനും കൊയ്ത്തരിവാള്‍ കയ്യിലേന്തിയ കര്‍ഷകസ്ത്രീയും അങ്ങനെ ഇരുപതോളം വേഷപ്പകര്‍ച്ചയില്‍ കുരുന്നുകള്‍ വേദിയില്‍ എത്തിയപ്പോള്‍ കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍ സദസിനെ ഇളക്കി മറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് നടത്തപ്പെട്ട പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും കണക്ക് അവതരിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.