ഫ്രിമിലി : ഫ്രിമിലി മലയാളിയായ സ്മിത തോമസ്സിന്റെ പിതാവ് എം. റ്റി. തോമസ്‌ ( 76 ) നാട്ടില്‍വച്ച് നിര്യാതനായി. നെടുംകണ്ടത്ത് മുര്യന്‍കാവില്‍ കുടുംബാംഗമാണ് എം. റ്റി. തോമസ്‌. ഹൃദയ സംബന്ധമായ രോഗത്താല്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ് ആശുപതിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ട് ദിവസം മുന്‍പ്‌ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ എം. റ്റി. തോമസ്സിനെ ഇസിജിക്ക് വിധേയമാക്കിയിരുന്നു. ഇസിജി റിപ്പോര്‍ട്ടില്‍ കണ്ട അപകടകരമായ വ്യതിയാനത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു. അഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം വിശ്രമത്തില്‍ ആയിരുന്ന എം. റ്റി. തോമസ്സിന് ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടി വീണ്ടും ഹൃദയസ്തംഭനം ഉണ്ടാവുകയും, മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ ഗ്രേസ്സി, മക്കള്‍  സിനി തോമസ്‌ ( ഓസ്ട്രേലിയ ), സീമ തോമസ്‌ ( സൗദി ), സ്മിത തോമസ്‌ ( യുകെ ). അജി, ജിജു, ഷാജി എന്നിവര്‍ മരുമക്കളാണ്. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാനായി സ്മിമിതയും കുടുംബവും നാളെ നാട്ടിലേയ്ക്ക് തിരിക്കുന്നതാണ്. പിതാവിന്റെ മരണത്തില്‍ ദുഃഖാര്‍ത്തരായ സ്മിത തോമസ്സിനും കുടുംബത്തിനും മലയാളം യുകെ ന്യുസ് ടീമിന്റെ അനുശോചനം അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ