ന്യൂസ് ഡെസ്ക്, മലയാളം യുകെ

എട്ട് മാസം മുമ്പ് ഭർത്താവിന്റെ കൈപിടിച്ച് യുകെയിലേയ്ക്ക് അയച്ച പ്രിയ പുത്രിയുടെ നിശ്ചലമായ ശരീരത്തിനു മുന്നിൽ നിറകണ്ണുകളോടെ അച്ഛനും അമ്മയും സഹോദരിയും ബന്ധുക്കളും. നവംബർ 10 – ന് നോർത്താംപ്ടൺഷെയറിലെ കോർബിയിൽ വെച്ച് ദാരുണമായി കൊലചെയ്യപ്പെട്ട ഹർഷിത ബ്രെല്ലവിൻ്റെ ഡൽഹിയിലെ വസതിയിലെ രംഗങ്ങൾ ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. അന്ത്യയാത്രാമൊഴിയേ കാൻ നൂറുകണക്കിനാളുകളാണ് ഡൽഹിയിലെ വസതിക്ക് മുന്നിൽ തടിച്ചു കൂടിയത്.


ഹർഷിത ബ്രെല്ലയുടെ ദാരുണമായ കൊലപാതകത്തിൽ ഭർത്താവ് പങ്കജ് ലാംബയെ പോലീസ് പ്രതിചേർത്തിരുന്നു. എന്നാൽ 23 വയസ്സുകാരനായ അയാൾ ഇപ്പോഴും കാണാമറയത്താണ്. ഞങ്ങൾക്ക് നീതി വേണമെന്നും കൊലപാതകിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായും മിസ് ബ്രെല്ലയുടെ അമ്മാവൻ നരേന്ദർ സിംഗ് പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതിയിലും കുടുംബത്തിന് ലഭിക്കുന്ന വിവരങ്ങളുടെയും അഭാവത്തിലും തങ്ങൾ കടുത്ത നിരാശരാണെന്ന് അദ്ദേഹം പറയുമ്പോൾ വിമർശനങ്ങളിൽ വിരൽ ചൂണ്ടുന്നത് അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെയാണ് . ഞങ്ങൾ പോരാടുമെന്നും
അവൾക്ക് നീതി ലഭിക്കുന്നിടം വരെ ആ പോരാട്ടം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും ബ്രെല്ലയുടെ മൂത്ത സഹോദരി സോണിയ ദബാസ് പറഞ്ഞു. പ്രതി പങ്കജ് ലാംബയെ യുകെ വിട്ടതായാണ് പോലീസ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്ന് ആണ് പോലീസ് കരുതുന്നത് . യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയിൽ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടു വരുകയായിരുന്നു. പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്.