യുകെയില്‍ നിര്യാതനായ മലയാളി റോഷന് ജോണിന്റെ സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച. സംസ്കാര ശുശ്രൂഷകള്‍ സെന്റ് മേരീസ് മദര്‍ ഓഫ് ഗോഡ് റോമന്‍ കാത്തലിക് ചര്‍ച്ചിലാണ് നടക്കുക. ജൂലൈ 12 വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് ചടങ്ങ്. ശേഷം ഉച്ചയ്ക്ക് 1.30ന് ഒക്കെന്‍ഡന്റ് റോഡിലെ അപ്മിന്‍സ്റ്റര്‍ സെമിറ്ററിയില്‍ മൃതദേഹം സംസ്ക്കരിക്കും.
റോഷന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നികത്താനാവാത്ത ഒരു വിടവും ദുഃഖവുമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹ്യ ജീവികളായ നമ്മള് നമ്മുടേതായ സാമൂഹിക പ്രതിബദ്ധതയും സ്നേഹവും സഹകരണവും സഹായവും റോഷന്റെ കുടുംബത്തിന് നല്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ അതിനായി പ്രതീക്ഷിച്ചുകൊള്ളുന്നു.
തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും വ്യാഴാഴ്ച നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകളിലും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കുചേര്‍ന്നു നമ്മുടെ ആദരവും ബഹുമാനവും സ്നേഹവും ഏറ്റവും ഭംഗിയായി പ്രകടിപ്പിക്കണമെന്നും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു.
Leave a Reply