അപ്പച്ചൻ കണ്ണഞ്ചിറ

പത്തനംതിട്ട: യു കെ യിലെ സ്റ്റീവനേജിൽ നിന്നും, ഭാര്യാമാതാവിന്റെ പ്രഥമ ചരമവാർഷീക പ്രാർത്ഥനയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം ആകസ്മിക മരണം സംഭവിച്ച ജേക്കബ് ജോർജ്ജിന് ( ഷാജി) ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന പ്രണാമവും, യാത്രാമൊഴിയുമേകി. ആംഗ്ലിക്കൻ ബിഷപ്പ് റൈറ്റ് റവ ഡോ. നോബിൾ ഫിലിഫ് പ്രാർത്ഥന നേരുകയും, കുടുംബവുമായുള്ള വലിയ ബന്ധങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

പത്തനംതിട്ട മാർത്തോമ്മാ പള്ളി വികാരി റവ. സജി തോമസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ റവ.വി.റ്റി. ജോൺ, റവ. മഹേഷ് തോമസ് ചെറിയാൻ, റവ. ഡോ. മാത്യു എം.തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി. എം. സക്കറിയ, റവ.ജോൺ തോമസ് അടക്കം വൈദികർ സഹകാർമികരായി പങ്കുചേർന്നു.

യു കെ യിലെ സ്റ്റീവനേജിൽ നിന്നും, പാരീഷ് അംഗമായിരുന്ന ലണ്ടൻ ഹോൻസ്ലോയിലെ സെന്റ് ജോൺ മാർത്തോമ്മാ ചർച്ച്, യുക്മ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രതിനിധികൾ അടക്കം കൂടാതെ ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്ത്യോപചാരങ്ങൾ നേരുവാനും, തിരുക്കർമ്മങ്ങളിൽ പങ്കുചേരുവാനും എത്തിയിരുന്നു.

പരേതന്റെ ആത്മാർത്ഥതയുടെയും, സൗഹൃദത്തിന്റെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, ആത്മീയതയുടെയും അപദാനങ്ങൾ അനുസ്മരിച്ചു കൊണ്ട് നിരവധി ആളുകൾ നൽകിയ അനുശോചന സന്ദേശങ്ങൾ ഏവരെയും വികാരസാന്ദ്രമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബാംഗങ്ങളെ ഏറെ വേദനയിൽ ആഴ്ത്തിയ ആകസ്മിക മരണം ഉൾക്കൊള്ളുവാനാവാതെ തളം കെട്ടിനിന്ന രോദനങ്ങളും, അണപൊട്ടിയ കണ്ണീർ കണങ്ങളും അമീജിയോ ഭവനത്തെ ശോകമൂകമാക്കി. ജന്മനാടിനെ ഏറെ പ്രണയിച്ച ജേക്കബ്, വർഷത്തിൽ നാലഞ്ചു തവണയെങ്കിലും നാട്ടിൽ സന്ദർശനം നടത്തുമായിരുന്നു. ജന്മാനാട്ടിൽത്തന്നെ അവസാനം എത്തുവാനും, അവിടെ പ്രിയ മാതാപിക്കളും, സഹോദരനോടൊപ്പവും നിത്യ വിശ്രമം ഒരുക്കപ്പെട്ടതും, നാടും കുടുംബവുമായുള്ള ആത്മബന്ധത്തിന്റെ വേദന പകർന്ന നേർക്കാഴ്ച്ചയായി.

രാവിലെ ഏഴു മണിക്ക് ആരംഭിച്ച പൊതുദർശ്ശനം മുതൽ സ്വസതിയിലേക്കും, പള്ളിയിലേക്കും ഒഴുകിയെത്തിയ രാഷ്ട്രീയ-സാമൂഹ്യ-ആത്മീയ-പ്രവാസ മേഖലകളിൽനിന്നുമുള്ള പ്രതിനിധികൾ അടക്കം വൻ ജനാവലിയാണ് ഷാജിയെ അവസാനമായി കാണുവാനും, അന്ത്യോപചാരം അർപ്പിക്കുന്നതിനും, ആത്മാശാന്തി നേരുന്നതിനുമായി എത്തിയത്.

പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്നു പരേതൻ. ഭാര്യ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫ്‌, സാരു ജേക്കബ്. സാരു കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമാണ്. ആഗി ആൻ ജേക്കബ്, മിഗി മറിയം ജേക്കബ്, നിഗ്ഗി സൂസൻ ജേക്കബ് എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ (സ്റ്റീവനേജ്) മരുമകനും അഷർ കൊച്ചു മകനുമാണ്.

സർഗ്ഗം സ്റ്റീവനേജ്, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, ഐഒസി സ്റ്റീവനേജ് തുടങ്ങി നിരവധി സംഘടനകളും, സ്ഥാപനങ്ങളും, കുടുംബങ്ങളും, വ്യക്തികളും പരേതന് ആദരാഞ്ജലികൾ അർപ്പിച്ചു. പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ അന്ത്യോപചാര തിരുക്കർമ്മങ്ങൾ അർപ്പിച്ച് പള്ളി സിമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കാരം നടത്തി.