ലീഡ്‌സ്: സിജോ ജോണിൻെറ വേർപാടിൽ വേദനകളുമായി യോർക്ക് ഷെയറിലെ മലയാളി സമൂഹം. ആദരാഞ്ജലികൾ അർപ്പിക്കാനായി സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ യോർക്ക് ഷെയറിലെ മലയാളികൾ ഒത്തുചേരും. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് 11 മണിക്ക് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ വച്ച് നടക്കും.

സിജോ ജോൺ (46) ചാലക്കുടി സ്വദേശിയും ആലപ്പാട്ട്‌ കുടുംബാംഗവുമാണ്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.ലീഡ്‌സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് സിജോ ജോൺ മരണമടഞ്ഞത്.

സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടനും ബെന്നി വെങ്ങാച്ചെരിയും അനുശോചനം രേഖപ്പെടുത്തി.

സിജോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.