ന്യൂസ് ഡെസ്ക് മലയാളം യുകെ

കെറ്ററിംഗിൽ നിര്യാതയായ പാറേൽ റോമി തോമസിന്റെ ഭാര്യ പ്രിൻസി റോമിയ്ക്ക് (43 വയസ്സ്) ആദരാഞ്ജലികൾ അർപ്പിക്കാനായി കെറ്ററിംഗിലെ സെൻറ് എഡ്വേർഡ് പള്ളിയിൽ മലയാളികൾ ഒത്തുചേരും. ഇന്ന് വൈകിട്ട് 6 മണി മുതൽ 9. 30 വരെ പ്രിൻസിയുടെ ഭൗതികശരീരം സെൻറ് എഡ്വേർഡ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. വിവിധ വൈദികരുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയും ഉണ്ടായിരിക്കും. ഇന്ന് 7 മണിക്ക് പള്ളിയിൽ നടക്കുന്ന അനുശോചനയോഗത്തിൽ വെസ്റ്റ് ഫൗസ്റ്റീന മിഷൻ വികാരി ഫാ. എബിന്റെ നേതൃത്വത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തും.

ബുധനാഴ്ച രാവിലെ 7 .30 ന് ആരംഭിക്കുന്ന മരണാനന്തര ചടങ്ങുകളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും മറ്റു വൈദികരും ആത്മീയ ശ്രേഷ്ഠരും പങ്കെടുക്കും. വോറൻ ഹിൽ ക്രിമിറ്റോറിയത്തിലെ സെമിത്തേരിയിലാണ് സംസ്കാരചടങ്ങുകൾ നടത്തപ്പെടുക.

മൃതസംസ്കാര ശുശ്രൂഷകൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലൈവ് സ്ട്രീമിംഗ് ഇന്ന് വൈകിട്ട്‌ 6 മണി മുതൽ ഉണ്ടായിരിക്കും

പള്ളിയുടെ മേൽവിലാസം : The Grove kettering. NN15 7QQ
കാർ പാർക്കിംഗ് : :London Road car park  NN15 7QA

CREMATORIUM: warren hill crematorium Rothwell road  NN16 8 XE.

ഒന്നര വർഷത്തിന് മുൻപ് ലങ്‌ ക്യാൻസർ തിരിച്ചറിയുകയും തുടന്ന് ചികിത്സകൾ നടത്തിവരവെയാണ് പ്രിൻസി റോമി മരണത്തിനു കീഴടങ്ങിയത് . കെറ്ററിംഗ്‌ ജനറൽ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രിൻസി. 2002 യുകെയിൽ ഏത്തിയ ആദ്യ കാല പ്രവാസി മലയാളികളിൽ ഒരാളാണ് മരണമടഞ്ഞ പ്രിൻസി. ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് ആണ് സ്വദേശം. പ്രിൻസി ചങ്ങനാശേരി തുരുത്തി മൂയപ്പള്ളി കുടുംബാംഗമാണ് .

പരേതക്ക് മൂന്ന് മക്കളാണ് ഉള്ളത് സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി എന്നിവർ.

പ്രിൻസി റോമിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.