സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ സ്വപ്ന നഗരി നോർട്ടിംഗ്ഹാമിൽ സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും ഉത്സവരാവ് നടത്തപ്പെട്ടു. ഡി സ്റ്റാർ മ്യൂസിക് (അനീഷ് കുട്ടി നാരായണൻ), ഇവൻ്റ് ഫാക്ടറി (വിൽസൺ വർഗീസ്, വിജിൽ) എന്നിവരാണ് ഫ്യൂഷൻ ഫിയസ്റ്റ 25 അവതരിപ്പിച്ചത്. ലൈജു വർഗീസ് പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ്. ജൂലായ് 19 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2.30 മുതൽ ബ്ലൂകോട്ട് വോളട്ടൺ അക്കാദമി ഹാളിൽ നടന്നു. ഇതിൻ്റെ അണിയറയിൽ പ്രവർത്തനം നടത്തിയത് പ്രസീദ അനീഷ്, ഏബിൾ ജോസഫ്, സീന ഏബിൾ, ലെനിൻ ലോറൻസ്, അബിൻ മാത്യു, മനോജ് പ്രസാദ് എന്നിവരാണ്.
പ്രസിദ്ധ സെലിബ്രിറ്റി ഷെഫ് ജോമോൻ, ഇൻഫ്ലുവൻസർ റീന ജോൺ, ഡി4ഡാൻസ് നർത്തകി ഫിദ അഷറഫ്, റിഥം യുകെ യുടെ സാരഥികളായിൽ ഒരാളായ രഞ്ജിത്ത് ഗണേഷ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. എൻഎംസിഎഡി പ്രസിഡൻ്റും സെക്രട്ടറിയുമായ ബെന്നി, ജയകൃഷ്ണൻ, മുദ്ര നോട്ടിംഗ്ഹാമിൻെറ നെബിൻ ആൻഡ് പ്രിൻസ്, യുക്മ ഡി ഡിക്സ് ജോർജ്, അനിത മധു, ജോബി ജോൺ പുതുക്കുളങ്ങര, ഇഎംഎംഎ ഭാരവാഹികളും പങ്കുവച്ചു.
ഇതിലെ പരിപടികൾ അവതരിപ്പിച്ച ഡാൻസ് ട്രൂപ്പുകൾ ടീം നവരസ ഡെർബി, പാർവതി ഡാൻസ് സ്കൂൾ, സംസ്കൃതി സ്കൂൾ ഓഫ് ഡാൻസ്, നാട്യരസ സ്കൂൾ ഓഫ് ആർട്സ്, അർപ്പണ സ്കൂൾ ഓഫ് ആർട്സ് കവെൻട്രി, റോസിയുടെ അക്കാദമി ഓഫ് ഡാൻസ്, നന്ദിനി ആർട്സ് സ്പേസ് എന്നിവിടങ്ങളിൽ നിന്നും മാൻസ്ഫീൽഡിൽ നിന്നും നൃത്തം ഉണ്ടായിരുന്നു. നിരവധി പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കൊപ്പം, വയലിനിൽ മാന്ത്രികത തീർക്കുന്ന വിഷ്ണുരാജ്, കീതരുമായി ഇമ്മാനുവൽ, ഡ്രംസിൽ ചടുല താളവുമായി രാജേഷ് ചാലിയത്ത്, ഡിജെ നൈറ്റ് ഡിജെ എകെഎൻ ആന്റ് ഡിജെ അരുൺ, ലൈവ് മ്യൂസിക് ബൈ ടീം റെട്രോ റിവൈൻഡ്, ആങ്കർ ഗസ്റ്റായി രാജേഷ് രാഘവനും അന്ന മാത്യുവും, പ്രോഗ്രാം കോർഡിനേറ്റർമാർ ആയി അനിത മധു, അനൂപ, മിൽക്ക ഒപ്പം ഉത്തരാദേവി രാജീവും ആയിരുന്നു.
Leave a Reply