റോബി മേക്കര 

ഗ്ലോസ്റ്റര്‍ : കല സാംസ്‌കാരിക സാമൂഹിക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്ന ജി എം എ നടത്തുന്ന പ്രിന്‍സ് ആല്‍വിന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗ്ലോസ്റ്റെര്‍ഷെയറിലുള്ള കായിക പ്രേമികളായ മുഴുവന്‍ മലയാളികളും .  2011 ല്‍ ജി എം എ കുടുംബത്തില്‍ നിന്നും വേര്‍പെട്ടു പോയ പ്രിന്‍സ് ആല്‍വിന്റെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് മനോഹരമാക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും ജി എം എ യുടെ സ്പോർട്സ് കോർഡിനേറ്ററായ ജിസ്സോ അബ്രഹാമിന്റെ നേതൃതത്തിൽ ഇതിനോടകം നടത്തി കഴിഞ്ഞു.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടി മുഴുവനും വ്യാപിച്ചു കിടക്കുകയും , മിക്കവാറും അംഗങ്ങള്‍ ചെല്‍ട്ടന്‍ഹാം , ഗ്ലോസ്റ്റെര്‍ എന്നി രണ്ടു സിറ്റികളിലായി താമസിക്കുകയും ചെയ്യുന്നതിനാല്‍ മത്സരങ്ങള്‍ ചെല്‍റ്റന്‍ഹാമും ഗ്ലോസ്റ്ററും തമ്മില്‍ അത്യന്തം വാശിയോട് കൂടെയാണ് എല്ലാ വര്‍ഷവും നടത്താറുള്ളത്.

ഇന്ന് രാവിലെ കൃത്യം 10 .30 നു ജൂനിയര്‍ വിഭാഗത്തിന്റെ മത്സരത്തോടെ പ്രോഗ്രാം ആരംഭിക്കുന്നതാണ്. പങ്കെടുക്കുന്ന കുട്ടികള്‍ കൃത്യം പത്തു മണിക്ക് തന്നെ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ജൂനിയര്‍ വിഭാഗത്തിന്റെ മത്സരത്തിന് ശേഷം എല്ലാവരും ആകാംഷപൂര്‍വം എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ചെല്‍ട്ടന്‍ഹാം വേരിയേഴ്‌സും ഗ്ലോസ്റ്റെര്‍ ഗ്ലാഡിയേറ്റഴ്സും തമ്മില്‍ ഉള്ള വാശിയേറിയ മത്സരം തുടങ്ങുന്നതാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജി എം എ കുടുംബാംഗമായിരുന്ന പ്രിന്‍സ് ആല്‍വിന്റെ സ്മരണാര്‍ത്ഥം ഏഴു വര്ഷം മുമ്പ് ആരംഭിച്ച ടൂര്‍ണമെന്റ് വളരെ ആവേശത്തോടെയാണ് മുഴുവന്‍ അംഗങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുന്നത് . മത്സരത്തിന്റെ മേല്‍ നോട്ടം വഹിക്കുന്നത് ജി എം എ യുടെ തന്നെ സ്‌പോര്‍ട്‌സ് വിഭാഗം പോഷക സംഘടനയായ ജി എം സി സി ആണ് . മത്സരം കാണുവാനും പ്രോത്സാഹിക്കാനുമായി വരുന്നവര്‍ക്കായി സ്വാദിഷ്ടമായ ബാര്‍ബിക്യു ഉണ്ടായിരിക്കുന്നതാണ്

മത്സരത്തിനുള്ള എല്ലാ ക്രമീകരണകളും നടന്നു കഴിഞ്ഞതായി പ്രസിഡന്റ് സിബി ജോസഫ് , സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ് എന്നിവര്‍ അറിയിക്കുകയും എല്ലാ അംഗങ്ങളെയും മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്

Corney Hill RFC,

Metz Way,

Gloucester