ലണ്ടൻ: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കി ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസ്സോ സിയേഷൻ കേരള പിറവി ആഘോഷവും, തിന്മയുടെ മേൽ നന്മയുടെ വിജയമായ ദീപാവലിആഘോഷവും സംയുക്തമായി നടത്തി. സംഗീത നിശയും വർണ്ണശബളിമയാർന്ന കലാപരിപാടികളുമുൾപ്പെടുത്തി ഗിൽഫോർഡിലെ സെന്റ് ക്ലെയർ ചർച്ച് ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . ജി എ സി എ പ്രസിഡണ്ട് ശ്രീനിക്സൺ ആൻറണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരളഗവൺമെൻറ് മലയാളം മിഷൻ യു കെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫ് കേരളപ്പിറവിആശംസകൾ നേർന്നു സംസാരിച്ചു.
ദൈവത്തിൻറെ സ്വന്തം നാട് എന്ന്
അറിയപ്പെടുന്ന കേരളം കലാ സാംസ്ക്കാരിക,സാമൂഹ്യ ,വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിൽ കൈവരിച്ചിട്ടുള്ളനേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞിട്ടും
ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയിലും മാനുഷിക സ്നേഹത്തിലും പ്രളയ ദുരന്തത്തെ അതിജീവിച്ച് നവകേരളം കെട്ടിപ്പെടുത്തി ലോകത്തിന്റെ തന്നെ പ്രശംസ ഏറ്റു വാങ്ങുവാൻ കഴിഞ്ഞത് എല്ലാ മലയാളികൾക്കും അഭിമാനകരമാണെന്നും സി എ ജോസഫ് സൂചിപ്പിച്ചു. കേരളത്തിന്റെ വളർച്ചക്കും സാമ്പത്തിക ഭദ്രതയ്ക്കും പരിശ്രമശാലികളായ പ്രവാസി മലയാളികൾ വഹിച്ചിട്ടുള്ള പങ്ക് എടുത്തു പറഞ്ഞ സി എ ജോസഫ് കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇനിയും കൂടുതൽ പുരോഗതിയും വികസനങ്ങളും കേരളത്തിന് കൈവരിക്കുവാൻ സാധിക്കുമെന്നും ഓർമിപ്പിച്ചു.
ജി എ സി എ യുടെ കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ ദീപാവലി സന്ദേശം നൽകി. തിന്മയ്ക്കുമേൽനന്മയുടെയും അന്ധകാരത്തിന്റെമേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന മഹോത്സവം ആയ ദീപാവലിയെ കുറിച്ചുള്ള ഐതിഹ്യങ്ങൾ പലതാണെങ്കിലും പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേർന്ന് ദീപാവലിആഘോഷിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും ദീപാവലിയിൽ ജ്വലിച്ചു നിൽക്കുന്ന ദീപ പ്രകാശം
എല്ലാ വ്യക്തികളുടെയും ജീവിതത്തെ പ്രകാശമയമാക്കെട്ടെയെന്നും
ഫാൻസി നിക്സൺ ആശംസിച്ചു.
കേരളത്തിൻറെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഗാനമായ ‘ശ്യാമ സുന്ദര കേരകേദാര ഭൂമി’ എന്ന ഗാനത്തിന് നൃത്ത ചുവടുകളുമായി മോളി ക്ലീറ്റസ്, ഫാൻസി നിക്സൺ, ജിഷ ബോബി,
ജിൻസി ഷിജു, ജിനി ബിനോദ്, സിനി സാറ, ബിനി സജി, സൈറ സജി, ലക്ഷ്മി ഗോപി എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തശിൽപം എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധകലാപരിപാടികളോടൊപ്പം നടത്തിയ സംഗീത നിശയും ഉന്നത നിലവാരം പുലർത്തി. യു കെയിലെ അറിയപ്പെടുന്നഗായകനായ അജി പി ജി ആലപിച്ച ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനാലാപത്തോടെയാണ്സംഗീത നിശയ്ക്ക് തുടക്കം കുറിച്ചത് .
തുടർന്ന് സി എ ജോസഫ് ,നിക്സൺ ആന്റണി, സജി ജേക്കബ്ബ്, ഫാൻസി നിക്സൺ, ശ്രീലക്ഷ്മി പവൻ, സിനിസാറ ബോബി, നിയതി സിംഗാൾ, ഗോപി സീറപ്പ് എന്നിവർ ആലപിച്ച വിവിധ ഗാനങ്ങൾ എല്ലാവരുംഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
അന്ധകാരത്തിൽ നിന്നും പ്രകാശത്തിന്റെ സുതാര്യതയിലേക്ക് മനുഷ്യരെ കൈ പിടിച്ച് ആനയിക്കുന്നതിന്റെപ്രതീകമായി ദീപങ്ങൾ കൈയിലേന്തി ജി എ സി എ യുടെ കലാകാരികളും നർത്തകരും അണിനിരന്ന് വർണ്ണവിസ്മയത്തിൽ അവതരിപ്പിച്ച നൃത്തം ഏവർക്കും നയനാനന്ദകരമായിരുന്നു. കുടുംബാംഗങ്ങൾ തയ്യാറാക്കികൊണ്ടുവന്ന മനം കവരുന്ന പരമ്പരാഗതമായ കേരളീയ വിഭവങ്ങളും ദീപാവലിയുടെ പ്രത്യേകതകനിറഞ്ഞവൈവിധ്യമാർന്ന ഭക്ഷണങ്ങളും മധുരപലഹാരങ്ങളും എല്ലാവർക്കും ഹൃദ്യവും ആസ്വാദ്യകരവുമായിരുന്നു. ഗിൽഫോർഡിൽ നവാഗതരായി എത്തിയ നേഴ്‌സ്മാരെ ജി എ സി എ യുടെ ഭാരവാഹികൾ പൂക്കൾ നൽകിഹാർദ്ദവമായി സ്വാഗതം ചെയ്തു.
ജി എ സി എ വൈസ് പ്രസിഡൻറ് മോളി ക്‌ളീറ്റസ്സ് ആഘോഷ പരിപാടികളിൽ പങ്കെടുത്തവർക്കുംകലാപരിപാടികൾ അവതരിപ്പിച്ചവർക്കും നന്ദി പ്രകാശിപ്പിച്ചു. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസ്സോസിയേഷൻ ഡിസംബർ 28 ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർആഘോഷത്തിലും എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് നിക്സൺ ആന്റണി, സെക്രട്ടറിസനു ബേബി, ട്രഷറർ ഷിജു മത്തായി എന്നിവരുടെ അഭ്യർത്ഥനയോടെ കേരള പിറവി- ദീപാവലി ആഘോഷപരിപാടികൾ സമംഗളം പര്യവസാനിച്ചു.
Leave a Reply