ചെന്നൈ: തമിഴ്‌നാട്ടില്‍ ആഞ്ഞുവീശുന്ന ഗജ ചുഴലിക്കാറ്റില്‍ വന്‍ നാശം. പതിനൊന്നു പേര്‍ മരിച്ചു. കടലൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേരും പുതുക്കോട്ടയില്‍ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്.
നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നു. അരലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് തീരത്തുനിന്ന് 75,000 ലധികം പേരെയാണ് ഒഴിപ്പിച്ചത്. 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചു.

തമിഴ്‌നാടിന്റെ വടക്കന്‍ തീരത്താണ് ഗജ ചുഴലിക്കാറ്റ് അതിശക്തമായി വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മനാഥപുരം, കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുക്കോട്ട ജില്ലകളിലും പുതുച്ചേരി, കാരയ്ക്കലിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാ, അഴഗപ്പ, മധുര സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്നു പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
	
		

      
      



              
              
              




            
Leave a Reply