പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരായ ഷാജി, റിജോ എന്നിവരുടെ മരണത്തില്‍ ദൂരുഹതയുണ്ട് എന്ന് ആക്ഷേപം. ഇതില്‍ സമഗ്രമായ പോലീസ് അന്വേഷണം നടത്തണം എന്ന് കേണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സരിത എസ് നായര്‍ രണ്ടു മാസത്തോളം താമസിച്ചത് എന്തിനാണ് എന്നും ആരാണു സരിതയെ താമസിപ്പിച്ചത് എന്ന് അന്വേഷിക്കണം എന്നും ഇവര്‍ പറയുന്നു. പത്തനംതിട്ട ജയലില്‍ കഴിഞ്ഞിരുന്ന സമയത്ത് സരിത എഴുതിയത് എന്നു പറയുന്ന കത്ത് ആരാണു വേഷം മാറി ജയിലിലെത്തി പുറത്തു കൊണ്ടു വന്നത് എന്നും ഇവര്‍ ചോദിക്കുന്നു. പ്ര​മു​ഖ​ന്മാ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ വ്യാ​ജ ക​ത്ത് കി​ട്ടി​യ ഉ​ട​ൻ ത​ന്നെ ക​ത്തി​ന്‍റെ വി​ശ്വ​സ്ത​ത പ​രി​ശോ​ധി​ക്കാ​തെ സോ​ളാ​ർ ക​മ്മീ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നി​യ​മ​പ​ര​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. പ്ര​മു​ഖ​ന്മാ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഭീ​ഷ​ണി പെ​ടു​ത്തി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും സം​ശ​യി​ക്കു​ന്നു.

​ കോ​ൺ​ഗ്ര​സി​ലെ ഏ​റ്റ​വും ജ​ന​കീ​യ​നാ​യ നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടിക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് കേ​സി​ൽ പെ​ടു​ത്തി അ​തു വ​ഴി കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​മെ​ന്ന് വ്യാ​മോ​ഹി​ച്ച പ​ത്ത​നാ​പു​ര​ത്തെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ലെ​യും ഭ​ര​ണ​ക​ക്ഷി​യി​ൽ​പെ​ട്ട ചി​ല​ർ പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ട് കൂ​ടി ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഈ ​ക​ള്ള കേ​സ്. ക​ള്ള കേ​സെ​ടു​ക്ക​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ പി​ണ​റാ​യി സർക്കാർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ നി​യ​മ പ​ര​മാ​യും രാ​ഷ്ട്രീ​യ പ​ര​മാ​യും ശ​ക്ത​മാ​യി അ​തി​നെ നേ​രി​ടു​മെ​ന്നും ഇ​തി​നെ കു​റി​ച്ചെ​ല്ലാം സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ​രാ​തി ന​ൽ​കു​മെ​ന്നും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സോ​ളാ​ർ കേ​സി​ൽ പ​ത്ത​നാ​പു​രം എംഎ​ൽഎ ​ കെ. ബി ​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ങ്കി​നെ കു​റി​ച്ച് ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി. ​ആ​ർ ന​ജീ​ബ്, ​അ​ല​ക്സ് മാ​ത്യു, റെ​ജി​മോ​ൻ വ​ർ​ഗീ​സ്, ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ടു​ക്കു​ന്നി​ൽ വി​ജ​യ​ൻ, കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ള​ക്ക​ട അ​നി​ൽ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു