കൊച്ചി: നടിയും മോഡലുമായി ലീന മരിയാപോളിന്റെ ബ്യൂട്ടിപാര്‍ലര്‍ ആക്രമണത്തിന് പിന്നില്‍ അധോലോക നേതാവ് രവി പൂജാരി തന്നെയാണെന്ന് സ്ഥിരീകരണം. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ രവി പൂജാരിയാണെന്നും ലീനയുടെ ബ്യൂട്ടിപാര്‍ലര്‍ ആക്രമിച്ചത് തന്റെ കൂട്ടാളികളാണെന്നും ഇയാളുടെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. ലീനയിലൂടെ മറ്റൊരാളിലേക്ക് എത്തുകയാണ് തന്റെ ലക്ഷ്യം. അയാളുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും രവി പൂജാരി ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.

ലീന വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. അഞ്ചിലധികം കോടി രൂപ നല്‍കാനാണ് അവരോട് ആവശ്യപ്പെട്ടത്. ലീനയില്‍ നിന്നും പണം വാങ്ങാനുള്ള ശ്രമം തുടരുമെന്നും രവി പൂജാരി വ്യക്തമാക്കുന്നു. അതേസമയം വെടിവെപ്പിന് പിന്നിലെ സംഘത്തെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ എത്രയും പെട്ടന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസ് അന്വേഷണത്തിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘ (എസ്.ഐ.ടി.) ത്തെ നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മിഷണര്‍ എം.പി. ദിനേശും വിലയിരുത്തും.