ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്ലാക്ക്പൂൾ : കാമുകി മരിച്ചതിൽ മനംനൊന്ത് കാമുകൻ ആത്മഹത്യ ചെയ്തു. ലാൻഡ്‌സ്‌കേപ്പ് ഗാർഡനിംഗ് ബിസിനസ്സ് നടത്തിവന്ന ക്രെയ്ഗ് ഡാഫെർൺ (35)നെയാണ് ജനുവരി 16ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലാക്ക്പൂൾ സ്വദേശിയാണ്. ജനുവരി 11നായിരുന്നു ഇദ്ദേഹത്തിന്റെ കാമുകി ജെന്നി ഷാൻലിയുടെ മരണം. ജെന്നിയുടെ മരണവും ആത്മഹത്യ ആണെന്ന് പോലീസ് പറയുന്നു. ജെന്നിയുടെ മരണത്തോടെ ക്രെയ്ഗ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ജെന്നി മരിച്ച് മൂന്നു ദിവസത്തിന് ശേഷം സ്കൂൾ ലെയ്നിലെ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിന് സമീപത്ത് നിന്ന് ക്രെയ്ഗിന്റെ മൃതദേഹം കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2020 ജൂണിൽ ക്രെയ്ഗ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് അമ്മ പട്രീഷ്യ ഡാഫെർ പറഞ്ഞു. ജെന്നിയുടെ തിരോധാനത്തിന് പിന്നാലെ ജനുവരി 14ന് ക്രെയ്ഗ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നെന്ന് പ്രെസ്റ്റൺ കോറോണേഴ്സ് കോടതിയിൽ നടത്തിയ ഇൻക്വസ്റ്റിൽ പറഞ്ഞു. അതിന് ശേഷമാണ് ക്രെയ്ഗിനെ കാണാതായത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ ജെന്നിയുടെ മരണത്തിൽ ക്രെയ്ഗ് തകർന്നുപോയെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി.