നിമയിലേക്കുള്ള വരവും പിന്നീടുള്ള യാത്രയും പങ്കുവെച്ച് നടി ഗൗതമി. ദുൽഖർ സല്‍മാന്‍ ആദ്യമായി നായകനായ സെക്കൻഡ് ഷോയിലൂടെയായിരുന്നു ഗൗതമിയുടെ സിനിമാപ്രവേശം. സിനിമാ അഭിനയത്തിലേക്ക് എത്തിയത് ഒരു വാശിപ്പുറത്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൗതമി. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് ഗൗതമി മനസു തുറന്നത്.

2011 ലായിരുന്നു ആ ഓഡിഷൻ നടന്നത്. അവര്‍ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകള്‍ക്ക് ശേഷം അതില്‍ വര്‍ക്ക് ചെയ്യുന്നൊരു ചേട്ടന്‍ എന്നോട് പറഞ്ഞു, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ കാണാന്‍ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തില്‍ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെയെനിക്ക് വാശിയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കന്‍ഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷന്‍ നടത്തുന്നുണ്ടായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ട് അവർ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാന്‍ സെക്കന്‍ഡ് ഷോ യില്‍ അഭിനയിക്കുന്നത്”, ഗൗതമി അഭിമുഖത്തിൽ പറഞ്ഞു.