തുറന്ന് പറച്ചിലുകളിലൂടെ സോഷ്യൽമീഡിയയിൽ ട്രോളുകളായും മറ്റും നിറയുകയാണ് ഗായത്രി സുരേഷ്. താരത്തിന്റെ സംസാരശൈലിയും വെളിപ്പെടുത്തലുകളും എപ്പോഴും ഗായത്രിയെ വാർത്തകളിൽ നിറയ്ക്കുകയും ചെയ്യുകയാണ്. ഇപ്പോഴിതാ മദ്യപാനത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ഗായത്രി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

മുമ്പ് തനിക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗായത്രി. ഒരു മാഗസിന് നൽകിയ അഭിമു ഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

‘ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ അത് ശരീരത്തിന് നല്ലതല്ലാത്തതുകൊണ്ടാണ് നിർത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയപ്പോൾ എല്ലാം വേണ്ടാന്നു വെച്ചു. ഞാൻ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും.’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്.’- താരം പറയുന്നു. മദ്യപാനത്തോടൊപ്പം തന്നെ തന്റെ സഹതാരത്തിന് നേരെ ഉയർന്ന മീ ടൂ ആരോപണത്തെ കുറിച്ചും താരം പ്രതികരിച്ചു.

‘കഴിഞ്ഞ ദിവസം അനീഷ് മേനോനെതിരെ മീ ടൂ ആരോപണം ഉയർന്നിരുന്നു, പക്ഷെ കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ. അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. എന്റെ സുഹൃത്തും ആണ്, അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ അത് വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാധ്യതയില്ലാത്ത കാര്യമാണ്.’-എന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്