ക്രിക്കറ്റ് ചരിത്രത്തില്‍ വിശേഷണങ്ങളില്ലാത്ത ചരിത്ര നേട്ടത്തിന് തൊട്ടരികെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഗെയ്‌ലിപ്പോള്‍.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുളള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഗെയ്‌ലിന് ഈ നേട്ടം സ്വന്തം പേരിലാക്കാം. ഗെയില്‍ ഈ നേട്ടം സ്വന്തമാക്കുമോയെന്ന കാത്തിരിപ്പിലാണ് ഇതോടെ ക്രിക്കറ്റ് ലോകം. കഴിഞ്ഞ രണ്ട് മത്സരത്തിലും ബംഗളൂരുവിനായി ഇറങ്ങിയ ഗെയ്‌ലിന് ടീമിന് കാര്യമായ സംഭാവന ചെയ്യാന്‍ ഇതുവരെയായിട്ടില്ല. ഹൈദരാബാദിനെതിരെ 32 റണ്‍സ് എടുത്ത് പുറത്തായ ഗെയ്ല്‍ ഡല്‍ഹിക്കെതിരെ ആറ് റണ്‍സെടുത്തും പുറത്തായി.

ഐപിഎല്ലില്‍ ഇതിനോടകം 94 മത്സരങ്ങള്‍ കളിച്ചിട്ടുളള ഗെയ്ല്‍ 42.77 ശരാശരിയില്‍ 3464 റണ്‍സ് എടുത്തിട്ടുണ്ട്. 153.07 ആണ് ഗെയ്‌ലിന്റെ സ്‌ട്രൈക്ക്‌റൈറ്റ്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബംഗളൂരു നിരയില്‍ വിരാട് കോഹ്ലിയുടെ അഭാവം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ ഗെയിലിനെ  നിര്‍ബന്ധിതനായിട്ടുണ്ട്.

ഐപിഎല്ലില്‍ ഒരു വിജയവും ഒരു തോല്‍വിയുമാണ് രണ്ട് മത്സരം പിന്നിടുമ്പോള്‍ ബംഗളൂരുവിന്റെ സംമ്പാദ്യം. ആദ്യ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനോട് 35 റണ്‍സിന് തോറ്റ ബംഗളൂരു രണ്ടാം മത്സരത്തില്‍ ഡല്‍ഹിയെ 15 റണ്‍സിന് തോല്‍പിച്ചിരുന്നു