ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വൈദീകവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി അമലോത്ഭവ സെമിനാരി പ്രസ്റ്റണില്‍ ആരംഭിച്ചു. ഒമ്പതാം തീയതി വ്യാഴാഴ്ച ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. മൈക്കിള്‍ ജി. കാമ്പല്‍ ഒ. എസ്. എ. ആണ് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചത്. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിനോടു ചേര്‍ന്ന് വൈദീകപരിശീലന കേന്ദ്രം ആരംഭിക്കാന്‍ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടണില്‍ വളര്‍ന്ന മൂന്നു വൈദീക വിദ്യാര്‍ത്ഥികളെ ലഭിച്ചതെന്നും ബിഷപ്പ് മൈക്കിള്‍ ഉത്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രോട്ടോ സിഞ്ചെല്ലുസ് റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., സിഞ്ചെല്ലുസ് റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. കാനന്‍ റോബര്‍ട്ട് ഹോണ്‍, റവ. ഫാ. റോബര്‍ട്ട് ബില്ലിംഗ്, റവ. ഫാ. ജോണ്‍ മില്ലര്‍, റവ. ഫാ. ഡാനിയേല്‍ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. മാത്യു മുളയോലില്‍, റവ. ഫാ. അജീഷ് കുമ്പുക്കല്‍, റവ. ഫാ. ഫാന്‍സുവ പത്തില്‍, റവ. സി. ഷാരണ്‍ സി. എം. സി., റവ. സി. ഡോ. മേരി ആന്‍ സി. എം. സി., റവ. സി. റോജിറ്റ് സി. എം. സി., വൈദീക വിദ്യാര്‍ത്ഥികളായ റ്റിജു ഒഴുങ്ങാലില്‍, റ്റോണി കോച്ചേരി, ജെറിന്‍ കക്കുഴി, അല്‍മായ പ്രതിനിധികള്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ ആശീര്‍വാദ കര്‍മ്മത്തില്‍ പങ്കുചേര്‍ന്നു.