ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വേനൽക്കാലത്ത്, മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സർക്കാരിൻെറ പുതിയ പരീക്ഷണത്തിൻെറ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻപ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശരിയായ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി. ട്രയലിലുള്ള വിദ്യാർത്ഥികൾക്ക് പരമ്പരാഗത രീതിയിൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാൻ ഉള്ള സൗകര്യം ഇപ്പോഴും സ്വീകരിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11:00 മുതൽ ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് ആപ്പ് വഴി അവരുടെ ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർക്ക് രാവിലെ 8:00 മുതൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാം. ഓരോ വിദ്യാർത്ഥിയുടെയും പരീക്ഷാഫലങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും ഒരൊറ്റ ഡിജിറ്റൽ റെക്കോർഡ് എന്ന ശ്രമത്തിൻെറ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി രേഖകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

ആപ്പ് അവതരിപ്പിക്കുന്നത് വഴി രേഖകൾ കൈകാര്യം ചെയ്യുന്ന രീതി ആധുനികവൽക്കരിക്കുകയും അനാവശ്യമായ പേപ്പർവർക്കുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചില സ്കൂളുകളിൽ ആപ്പ് ഇതിനകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്‌കൂൾ അധികൃതർ പുതിയ പദ്ധതിയോട് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അതേസമയം ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സുഗമമായ നടപ്പാക്കലിനും ശക്തമായ പിന്തുണ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.