ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും 25 വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടി ബർട്ടൻ ഓൺ ട്രെന്റിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണമടഞ്ഞതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . ജോർജ് വറീത് റോസിലി ജോർജ് എന്നിവരുടെ ഏറ്റവും ഇളയ മകളായ ജെറീന ജോർജാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി അകാലത്തിൽ വിട പറഞ്ഞത്. ജെറീന ജോർജ് യു കെ യിലെ പ്രശതമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബീ ഡി ഓ നോട്ടിംഗാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് / സീനിയർ ടാക്സ് അഡ്വൈസർ ആയി ജോലി ചെയ്‌ത്‌ വരുകയായിരുന്നു .

ജെറീന സ്വന്തം വീട്ടിൽ എക്സസൈസ് ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. ഉടനെ തന്നെ നേഴ്സും ആക്സിഡൻറ് ആൻ്റ് എമർജൻസി വിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആർ കൊടുക്കുകയും എമർജൻസി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു . എമർജൻസി ആൻ്റ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് അറിയാൻ സാധിച്ചത്. ജെറീനയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് പ്രാഥമിക വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോർജ് വറീതും റോസിലിയും ബർട്ടൻ ഓൺ ട്രെൻ്റ്രിന്റെ ആദ്യകാല മലയാളികളാണ്. പിതാവ് ജോർജ് അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ് . ജെറീനയുടെ അമ്മ റോസിലി ബർട്ടൻ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത് ജെറീനയ്ക്ക് രണ്ടു മൂത്ത സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോർജും. മെറീനയും ഭർത്താവ് ലിയോയും സ്ക്രൺത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോർജ് അധ്യാപികയായി സിംഗപ്പൂരിൽ ആണ് ..

ജെറീന ജോർജിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.