സ്വന്തം ലേഖകൻ

യു കെ :- അബോർഷൻ പ്രക്രിയ നടത്തുന്ന ഡോക്ടർമാരുടെ എണ്ണം ജർമ്മനിയിൽ വളരെ വിരളമായതിനാൽ, അബോർഷനെ മെഡിക്കൽ വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തുവാൻ ആലോചനകൾ നടക്കുകയാണ്. ചിലയിടങ്ങളിൽ ജനങ്ങൾക്ക് അബോർഷൻ നടത്തുന്ന ഡോക്ടറുടെ സേവനം പോലും ലഭ്യമല്ല. ഗർഭധാരണം നടന്ന് 12 ആഴ്ചകൾക്കുള്ളിൽ നടത്തുന്ന അബോർഷനു മാത്രമാണ് ഇതുവരെ ജർമനിയിൽ നിയമ സാധ്യത ഉള്ളത്. ഇതിനായി സ്ത്രീകൾ കൗൺസിലിംഗിന് വിധേയമാകുകയും, അതിനുശേഷം മൂന്ന് ദിവസം കാത്തിരിക്കുകയും ചെയ്യണം. അതിനാൽ തന്നെ അബോർഷൻ മെഡിക്കൽ വിദ്യാർഥികളുടെ സിലബസിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതോടെ അബോർഷൻ നടത്തുന്ന ഡോക്ടർമാരുടെ എണ്ണം വളരെയധികം ചുരുങ്ങിയിരിക്കുകയാണ് രാജ്യത്ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അബോർഷൻ ആവശ്യമായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ സ്റ്റുഡൻസ് ഫോർ ചോയ്സ് ബെർലിൻ പപ്പായ വർക്ക്‌ഷോപ്പുകൾ നടത്തി. സ്ത്രീകളുടെ യൂട്രസിന്റെ ആകൃതിയുടെ സാമ്യമുള്ള പപ്പായ പഴങ്ങളിൽ അബോർഷൻ നടത്തിയാണ് ഈ വർക്ക്ഷോപ്പുകൾ നടത്തുന്നത്. മെഡിക്കൽ വിദ്യാർഥികളെ ഈ പ്രക്രിയ പരിചയപ്പെടുത്തുക എന്നതാണ് ഇത്തരം വർക്ക് ഷോപ്പുകളുടെ ഉദ്ദേശം. 2015 ലാണ് അലീഷ ബെയർ ഇത്തരമൊരു സംഘടന സ്ഥാപിച്ചത്. ആഘോഷം നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഗർഭിണികളുടെ സഹായത്തിനായാണ് ഇത്തരമൊരു സംഘടന രൂപീകരിച്ചത്.

അബോർഷൻ നടത്താൻ അറിയുന്ന ഡോക്ടർമാർ പലരും റിട്ടയർ ചെയ്യുകയാണ്. അതിനാൽ തന്നെ ജനങ്ങൾക്ക് ഈ സേവനം ആവശ്യമായി വരികയാണെങ്കിൽ, ഡോക്ടർമാരുടെ എണ്ണം ചുരുക്കമാണ്. ഗർഭിണികളായ സ്ത്രീകൾക്ക് അബോർഷൻ ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് ജർമ്മൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിസ്റ്റസ് വ്യക്തമാക്കി.