ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് രണ്ടു വിക്കറ്റ് നഷ്‌ടമായി. ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 72 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഭിനവ് മുകുന്ദ്(പൂജ്യം), ചേതേശ്വര്‍ പൂജാര(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മുകുന്ദിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പൂജാരയെ നഥാന്‍ ലിയോണ്‍ ഹാന്‍ഡ്സ്‌കോംബിന്റെ കൈകളിലെത്തിച്ചു. 48 റണ്‍സുമായി ലോകേഷ് രാഹുല്‍ ക്രീസിലുണ്ട്.
ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ബംഗളുരുവില്‍ കളിക്കാന്‍ ഇറങ്ങിയത്. തോള്‍ വേദനയെ തുടര്‍ന്ന് പിന്മാറിയ മുരളി വിജയ്‌ക്ക് പകരം അഭിനവ് മുകുന്ദ് ഓപ്പണറായി എത്തി. ജയന്ത് യാദവിന് പകരം കരുണ്‍ നായര്‍ ടീമിലെത്തി. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുണ്‍ നായരെ ടീമിലെടുത്തത്.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ്.