സെന്‍സ് ജോസ്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ജിന്‍ജര്‍  ചിക്കന്‍ പുലാവ് ആണ് ഇന്നു ഇവിടെ അവതരിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനാവശ്യമായ ചേരുവകള്‍

1. നെയ്യ് – 3 ടീസ്പൂണ്‍

2. പഞ്ചസാര- 1 ടീസ്പൂണ്‍
3. പട്ട             -2
4. ഗ്രാമ്പു   -6-
5. സവാള-3
6. ഇഞ്ചി അരച്ചത്‌- 1ടീസ്പൂണ്‍
7. വെളുത്തുള്ളി അരച്ചത്‌ – 1 ടീസ്പൂണ്‍
8. തക്കാളി- 2
9. വെള്ളം- 4 കപ്പ്‌
10. ചിക്കന്‍ ക്യുബ്സ്‌ – 2
11. ബോണ്‍ലെസ്സ് ചിക്കന്‍ – 500 ഗ്രാം
12. ബസ്മതി അരി  – 2 കപ്പ്‌
13. ഉപ്പ്  ആവശ്യത്തിന്‌
 പാകം  ചെയ്യുന്ന  വിധം 
1 നെയ്യ്  ഒരു പാത്രത്തില്‍ ചൂടാക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി അലിയിച്ചു ഇളം ബ്രൌണ്‍ നിറമാക്കുക.
2. ഇതിലേക്കു പട്ട, ഗ്രാമ്പു, സവാള എന്നിവ ചേര്‍ത്ത് വഴറ്റി  മൂപ്പിക്കുക.
3. ഇതില്‍ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കുക
4. തക്കാളി കഷണങ്ങള്‍  ചേര്‍ത്ത് 5 മിനിറ്റ് വഴറ്റി നാലു കപ്പ്‌ വെള്ളവും  ചിക്കന്‍ ക്യുബ്സ്, ഇറച്ചി കഷണങ്ങള്‍, അരി എന്നിവ ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് പാത്രം അടച്ചു വേവിക്കുക. വെള്ളം വറ്റി ചോറ് പാകത്തിന് വെന്തുകഴിഞ്ഞാല്‍  ജിന്‍ജര്‍ ചിക്കന്‍പുലാവ് തയ്യാര്‍.
                            നിങ്ങളെല്ലാവരും എളുപ്പത്തില്‍  ഉണ്ടാക്കാവുന്ന ഈ  രുചികരമായ വിഭവം  ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.
cense
.
.
നനീട്ടനില്‍ മാതാ കാറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്ന സെന്‍സ് ജോസ് കൈതവേലില്‍ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം എത്തിച്ച് നല്‍കുന്നതിലൂടെ യു.കെ  മലയാളികള്‍ക്ക് സുപരിചിതനാണ്.