ന്യൂസ് ഡെസ്ക്, മലയാളം യുകെ

പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയതിന്റെ പിന്നാലെ പെൺകുട്ടി മറ്റൊരു വാഹനമിടിച്ച് കൊല്ലപ്പെട്ടു. M5 -ൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ 17 വയസ്സുള്ള പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഏവൺ, സോമർസെറ്റ് പോലീസ് പെൺകുട്ടിയെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്തിനാണ് പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തതെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. പോലീസ് വാഹനത്തിൽ നിന്ന് പെൺകുട്ടിയെ പുറത്തേക്ക് വിട്ടതിനു ശേഷം എതിർവശത്ത് നിന്നു വന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നടക്കാൻ പാടില്ലാത്ത ദാരുണ സംഭവം ആണ് ഉണ്ടായതെന്നും പെൺകുട്ടിയുടെ മരണത്തിൽ കുടുംബത്തോട് സഹതപിക്കുന്നതായും സോമർസെറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു . സംഭവം നടന്ന ഉടനെ ആംബുലൻസ് സർവീസ് സ്ഥലത്ത് എത്തിയെങ്കിലും പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. അപകടത്തെ തുടർന്ന് M5 ൽ വൻ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . സംഭവത്തിൽ ദൃക്സാക്ഷികളോ ദൃശ്യങ്ങൾ കൈവശമുള്ളവരോ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.