ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗുരുതരമായ മസ്തിഷ്‌കാഘാതം നേരിട്ട മുത്തച്ഛൻെറ ജീവൻ രക്ഷിച്ച് ഈ ഏഴുവയസ്സുകാരിയായ കൊച്ചു മിടുക്കി. തന്റെ പ്രിയപ്പെട്ട മുത്തച്ഛൻ തന്റെ മുന്നിൽ തളർന്നു വീണപ്പോൾ എവി ടിയേർണി പതറിയില്ല. മുത്തച്ഛനായ ജോർജിന്റെ വീട്ടിൽ രാത്രി ചിലവഴിക്കാനായി പോയപ്പോഴാണ് മുത്തച്ഛൻ സുഖമില്ലാതായത്. എന്നാൽ എവി പരിഭ്രാന്തയാകാതെ ആദ്യം തൻെറ മാതാവിനെ വിളിക്കുകയും പിന്നീട് 999- നെ വിളിച്ച് കോൾ ഹാൻഡ്‌ലറുടെ നിർദ്ദേശങ്ങളനുസരിച്ച് മുത്തശ്ശനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു . മെർസിസൈഡിലെ നെതർടണിലുള്ള തന്റെ വീട്ടിൽ പാരാമെഡിക്കൽ എത്തുന്നതുവരെ മുത്തച്ഛൻ അദ്ദേഹത്തിന് നാവ് വിഴുങ്ങിയിട്ടില്ല എന്ന് അവൾ ഉറപ്പുവരുത്തി.
കുട്ടിയുടെ സമയത്തുണ്ടായ ശരിയായ പ്രവർത്തനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ തൻെറ പിതാവിനെ തനിക്ക് ജീവനോടെ ലഭിക്കുമായിരുന്നില്ല എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ എവി എങ്ങനെ പ്രതികരിച്ചു എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവൾ അവിടെ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് തനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല എന്നും മൂന്നു കുട്ടികളുടെ അമ്മയായ അവർ കൂട്ടിച്ചേർത്തു.
സംഭവത്തെപ്പറ്റി ചാൻടെല്ലെ ഇങ്ങനെ പറയുന്നു:” തന്റെ പിതാവിനോടൊപ്പം എവി താമസിക്കാൻ പോയ ദിവസം രാത്രി എട്ടുമണിയോടെ അവൾ തന്നെ വിളിച്ച് മുത്തച്ഛന് എന്തോ സംഭവിച്ചു എന്നും അദ്ദേഹം അനങ്ങുന്നില്ല എന്നും പറഞ്ഞു. പശ്ചാത്തലത്തിൽ തനിക്ക് ഭയങ്കര ബഹളം കേൾക്കാൻ സാധിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിനെ വിളിക്കുവാൻ പോകുന്നു എന്ന് പറഞ്ഞ് മകൾ ഫോൺ കോൾ നിർത്തി”.
ഇത് ഒരു ഏഴു വയസ്സുകാരിക്ക് ചെയ്യാൻ കഴിയുന്നതിലും അപ്പുറമാണെന്ന് അവർ കൂട്ടിച്ചേർത്തു.
Leave a Reply