ലാഹോര്‍: പാകിസ്താനില്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ വിസ്സമ്മതിച്ച 14-കാരിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിത്താഴെയിട്ടതായി ആരോപണം. ലാഹോറിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫജ്ജര്‍ നൂര്‍. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.
ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി നല്‍കിയ മൊഴി ഇങ്ങനെ – ബുഷ്‌റ, രഹാന എന്നീ അധ്യാപികമാര്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. സുഖമില്ല എന്നും നാളെ ചെയ്യാമെന്നും അറിയിച്ചെങ്കിലും കുപിതരായ അധ്യാപികമാര്‍ മറ്റൊരു മുറിയിലേക്ക് എന്നെ കൊണ്ടുപോകുകയും അടിക്കുകയും ചെയ്തു. പിന്നീട് അവര്‍ എന്നെ സ്‌കൂളിന് മുകളിലേക്ക് കൊണ്ടുപോയി, മേല്‍ക്കൂര വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. പ്രതികരിച്ചപ്പോള്‍ തള്ളി താഴേയ്ക്കിട്ടെന്നും ഫജ്ജര്‍ പറഞ്ഞു.
വിദ്യാലയത്തില്‍ നടന്ന സംഭവം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം അറിഞ്ഞതെന്ന് പഞ്ചാബ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അള്ളാ ബക്ഷ് മാലിക് അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സംഭവം മറച്ചുവെച്ചു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പരിശോധനാ സംഘത്തിന് അന്വേഷണത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി.
Leave a Reply