പത്തനംതിട്ട: കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായത് താത്കാലിക ജീവനക്കാരന്‍. ചെന്നീര്‍ക്കര സ്വദേശിയായ ബിനുവിനെയാണ് പോക്‌സോ കേസില്‍ പത്തനംതിട്ട പോലീസ് പിടികൂടിയത്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍വെച്ച് ബിനു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 16 വയസ്സുകാരിയാണ് പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായത്. ഓഗസ്റ്റ് 27-നാണ് പെണ്‍കുട്ടിയെ കോവിഡ് പോസിറ്റീവായി ഇവിടെ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ താത്കാലിക ജീവനക്കാരനായ ബിനു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി ഫോണിലൂടെയും സംസാരിച്ചിരുന്നു. ചികിത്സാകേന്ദ്രത്തില്‍ ഒരുമുറിയില്‍ ഒരുരോഗിയെന്ന ക്രമീകരണവും പ്രതിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കോവിഡ് നെഗറ്റീവായതോടെ പിറ്റേദിവസം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ തന്നെയാണ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടത്. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റാന്നി അടിച്ചിപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ ലൈംഗികാതിക്രമത്തെക്കുറിച്ചും പുറത്തറിയുകയായിരുന്നു.

ചികിത്സാകേന്ദ്രത്തില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ഏറേനേരം തിരക്കിലായിരുന്നു. ഇതില്‍ രക്ഷിതാക്കള്‍ ശകാരിച്ചതോടെയാണ് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. കാറുമായെത്തി പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടാക്കിയത് ബിനുവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.